school teacher
തിരുവനന്തപുരം: യു പി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അവസരം. ബി ടെക്, ബി സി എ എന്നീ കോഴ്‌സുകൾ 55 ശതമാനം മാർക്കോടെ പാസായവർക്കാണ് യു പി സ്കൂൾ അദ്ധ്യാപകരാകാൻ അവസരം ലഭിക്കുക. ബി എഡും കെ-ടെറ്റും നേടിയാൽ ഇവർക്ക് യു പി വിദ്യാർത്ഥികളെ പഠിപ്പിക്കാം.
പുതിയ ഉത്തരവിലൂടെ ഗണിതം, സയൻസ് എന്നീ വിഷയങ്ങൾ പ്രത്യേകമായി പഠിച്ച് ബി ടെക്, ബി സി എ കോഴ്‌സുകൾ പാസായവർക്ക് ബി എഡ് പ്രവേശനം ലഭിക്കും. മുമ്പ് പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സിനുമാത്രമേ പ്രവേശനം ലഭ്യമായിരുന്നുള്ളൂ.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ ഇ ആർ ഭേദഗതി ചെയ്യുകയും കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിൽ മാറ്റം വരുത്തുകയും ചെയ്യും. നിലവിൽ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ബി എഡ് കഴിഞ്ഞ് അദ്ധ്യാപകനിയമനം നേടിയവർക്ക് അംഗീകാരം കിട്ടാനും പുതിയ ഉത്തരവ് സഹായിക്കും
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…