Tuesday, January 6, 2026

നാലുവയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; പീഡനത്തിനിരയാക്കിയത് 9 വയസുകാരൻ, ആൺകുട്ടിക്കെതിരെ പോക്‌സോ കേസെടുത്ത് പോലീസ്

മുംബൈ: നാലുവയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. പീഡനത്തിനിരയാക്കിയ ഒമ്പത് വയസുകാരനെതിരെ കേസടുത്ത് പോലീസ്. അയൽവാസിയായ പെൺകുട്ടിയോടാണ് ആൺകുട്ടിയുടെ ക്രൂരത. ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൺകുട്ടി കളിക്കാനെന്ന വ്യാജേന ഒറ്റപ്പെട്ട സ്ഥലത്തേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. 9 വയസുകാരനെതിരെ പോക്‌സോ കേസ് എടുത്തതായി പോലീസ് അറിയിച്ചു. സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Related Articles

Latest Articles