Sexual-assault-against-teenage-girl-mother-and-her-boyfriend-arrest
ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിന് ഇരയാക്കുകയും തുടർന്ന് കുട്ടിയുടെ ഭ്രൂണം വിൽക്കുകയും ചെയ്ത സംഭവത്തിൽ അമ്മ ഉൾപ്പെടെ നാല് പേർ പിടിയിൽ. തമിഴ്‌നാട് ഇറോഡിലാണ് ക്രൂരമായ സംഭവം നടന്നത്. പതിനാറുകാരിയായ മകളെ അഞ്ച് വർഷമായി അമ്മയുടെ കാമുകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളിലെത്തി മകളുടെ ഭ്രൂണം കൊടുക്കുകയാണ് ചെയ്തത്.
സ്വന്തം ‘അമ്മ തന്നെ ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയതോടെ വീട്ടിൽ നിന്നും ഒളിച്ചോടിയ പെൺകുട്ടി പോലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്നാണ് വിവരം പുറത്തുവരുന്നത്. സംഭവത്തിൽ 38 കാരിയായ അമ്മ, അവരുടെ കാമുകൻ, ഏജന്റായ മാലതി എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ ആധാർ കാർഡിൽ മാറ്റം വരുത്താൻ സഹായിച്ച 25 കാരനായ ജോൺ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
പന്ത്രണ്ടാം വയസ്സിൽ പെൺകുട്ടിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്തു. അമ്മയുടെ അറിവോടെയാണ് ഇത് ചെയ്തത്. പെൺകുട്ടിയുടെ ഗർഭപാത്രത്തിൽ ഭ്രൂണം ഉണ്ടാവാൻ വേണ്ടിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇത്തരത്തിൽ അഞ്ച് തവണയെങ്കിലും കുട്ടിയുടെ ഭ്രൂണം വിറ്റിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരു തവണ ഭ്രൂണം വിൽക്കുന്നതിന് 20,000 ത്തോളം രൂപയാണ് ഇവർ ആശുപത്രികളിൽ നിന്നും കൈപ്പറ്റിയത്.
ഇവർ പെൺകുട്ടിയുടെ ആധാർകാർഡ് തിരുത്തുകയും സ്വകാര്യ ആശുപത്രിയിൽ ചെന്ന് ഈ ആധാർ കാർഡ് കാണിച്ച് ഭ്രൂണ വിൽപ്പന നടത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് സ്വകാര്യ ആശുപത്രികളിലാണ് ഭ്രൂണം വിറ്റിരിക്കുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…