Saturday, September 19, 2026

ബലാത്സംഗക്കേസ്; വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു, ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ്ബാബുവിനെ നാട്ടിലെത്തിക്കുമെന്ന് പോലീസ്

കൊച്ചി : നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് പോലീസിൻ്റെ മുന്നറിയിപ്പ്. ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ വിജയ് ബാബു കൊണ്ടു പോകുന്നതെന്നും ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമവും പോലീസ് നടത്തുന്നുണ്ട്. നടൻ ജോർജ്ജിയയിൽ എവിടെയുണ്ടെന്ന് അറിയാൻ അന്വേഷണസംഘം എംബസിയുടെ സഹായം തേടിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം വിജയ് ബാബു സമർപ്പിച്ച ജാമ്യഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാലാണ് വിജയ് ബാബു ഒളിവിൽ കഴിയുന്നതെന്നാണ് വിലയിരുത്തൽ.

Related Articles

Latest Articles