രഞ്ജിത്ത്
കൊച്ചി : ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്തിമ അനുമതി ലഭിച്ചതിനെ തുടർന്ന് കുറ്റപത്രം ഓൺലൈനായി അപ്ലോഡ് ചെയ്യാനാണ് പോലീസിന്റെ നീക്കം. രണ്ടര മാസം നീണ്ടുനിന്ന വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയത്.
കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇരയായ യുവനടിയുടെ വിശദമായ രഹസ്യമൊഴിക്ക് പുറമെ, സംഭവദിവസത്തെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും രഞ്ജിത്തിന് പൂർണ്ണമായും പ്രതികൂലമാണ്. ഈ തെളിവുകളെല്ലാം കൃത്യമായി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് യുവനടിയുടെ പരാതി. രഞ്ജിത് പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയതായിരുന്നു ഈ നടി. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവെക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ തുടങ്ങിയ കടുത്ത നാല് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് 28-ാം തീയതിയാണ് നടിയുടെ പരാതി പോലീസിന് ലഭിക്കുന്നത്. തുടർന്ന് എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ മുൻപ് തൊടുപുഴയിൽ വെച്ച് പോലീസ് സംഘം രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും അദ്ദേഹം നിലവിൽ കോടതി അനുവദിച്ച ജാമ്യത്തിലാണ്. കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസിലെ വിചാരണ നടപടികളിലേക്ക് കോടതി ഉടൻ കടക്കും.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…