തിരുവനന്തപുരം : യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ സിദ്ദിഖ്.തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ മകനൊപ്പമാണ് സിദ്ദിഖ് ഹാജരായത്. ചോദ്യം ചെയ്യൽ രണ്ടരമണിക്കൂർ നീണ്ടു. അതേസമയം ചില രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ലെന്നും അക്കാര്യങ്ങൾ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം അക്കാര്യങ്ങൾ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. വരുന്ന ശനിയാഴ്ച വീണ്ടും ഹാജരാകാൻ സിദ്ദിഖിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ് ടു പഠനകാലത്ത് സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, നിളാ തീയറ്ററിലെ ഒരു ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു

