Friday, December 19, 2025

ആലുവയിലെ നടിയുടെ ലൈംഗികാതിക്രമ പരാതി ! മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം

കൊച്ചി: ആലുവയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം. ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ നല്‍കിയ പരാതിയിലടക്കം ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുണ്ടായ പീഡനപരാതികളിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയിരിക്കുന്നത്.

തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് മുകേഷിനെതിരേയുള്ള പരാതി. കലൂരിലെ ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് ഇടവേള ബാബുവിനെതിരേയുള്ള പരാതി. രണ്ട് കേസുകള്‍ കുറ്റപത്രം നല്‍കിയ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കുറ്റപത്രത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല. ബന്ധപ്പെട്ട കോടതികള്‍ അത് പരിശോധിച്ച ശേഷമായിരിക്കും കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാകുകയുള്ളൂ.

Related Articles

Latest Articles