Tuesday, December 16, 2025

താമരശ്ശേരിയിൽ സ്വകാര്യബസിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം! പ്രതി അബ്ദുൽ അസീസ് പിടിയിൽ

കോഴിക്കോട് : താമരശ്ശേരിയിൽ സ്വകാര്യബസിൽ വെച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്.പ്രതിയുടെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെയായിരുന്നു സംഭവം നടന്നത്. ബാലുശ്ശേരിയിൽ നിന്നും സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് വിദ്യാർത്ഥിക്കുനേരെ പ്രതി ലൈംഗിക അതിക്രമം നടത്തിയത്. സ്കൂളിൽ എത്തിയ ശേഷം വിദ്യാർത്ഥി അദ്ധ്യാപകരെ വിവരം അറിയിച്ചു. കുട്ടി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി ബസിലെ സ്ഥിര യാത്രക്കാരനായിരുന്നുവെന്നാണ് വിവരം. പ്രതി മുൻപും സമാനരീതിയിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാളാണെന്നും പറയപ്പെടുന്നു.

Related Articles

Latest Articles