Kerala

ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം കാണിച്ച സംഭവം; മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പോലീസ്; കോടതിയെ സമീപിക്കാനൊരുങ്ങി പെൺകുട്ടിയുടെ അച്ഛൻ

തൃശൂർ: പി​താ​വി​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ 16-കാരിയായ പെണ്‍കുട്ടിക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ ആകാതെ പോലീസ്. നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുട്ടിയുടെ അച്ഛന്റെ തീരുമാനം. സംഭവത്തിൽ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായാണ് പോലീസ് പറയുന്നത്. മൂന്ന് പേരും തൃശൂർ സ്വദേശികളാണെന്നും നിലവിൽ ഇവർ ഒളിവിലാണെന്നും പോലീസ് പറയുന്നു. ഇവരുടെ പേര് വിവരങ്ങളും ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ഒരാളെ പോലും പോലീസ് ഇത്രയും ദിവസമായിട്ടും പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് മുതൽ കുടുംബത്തിനൊപ്പം സമരം തുടങ്ങാനാണ് കുട്ടിയുടെ അച്ഛന്റെ തീരുമാനം. സംഭവത്തിൽ തൃശൂർ റെയിൽവേ പോലീസാണ് ആദ്യം കേസെടുത്തത്. തുടർന്ന് കേസ് എറണാകുളം റെയിൽവേ പോലീസിന് കൈമാറി. കണ്ടാലറിയുന്ന 6 പേർക്കെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. പ്രതികളെല്ലാം 50 വയസ്സിനു മുകളിലുള്ളവരാണ്.

പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ലൈം​ഗീ​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ള്‍ കാ​ണി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന 16കാ​രി​ക്കും പി​താ​വി​നു​മാ​ണ് സഹയാത്രികരില്‍ നിന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

കാര്യാട്ടുകര സ്വദേശിക്കും മകൾക്കുമെതിരെയായിരുന്നു അതിക്രമം. ശനി രാത്രി 7.50ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ആണു സംഭവങ്ങളുടെ തുടക്കം. തൃശൂരിലേക്കു പോകാൻ സൗത്ത് സ്റ്റേഷനിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ ദലിത് കുടുംബത്തിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ട്രെ​യി​ന്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും പു​റ​പ്പെ​ട്ട​യു​ട​ന്‍ എ​തി​ര്‍​വ​ശ​ത്തെ സീ​റ്റി​ലെ​ത്തി​യ ആ​റം​ഘ സം​ഘം പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി. കു​ട്ടി​യെ സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും അ​ശ്ലീ​ല​വാ​ക്കു​ക​ള്‍ പ​റ​യു​ക​യും ചെ​യ്ത​തോ​ടെ പി​താ​വ് ത​ട​യാ​ന്‍ ശ്ര​മി​ച്ചു. പി​താ​വി​നെ ക​യ്യേ​റ്റം ചെ​യ്ത സം​ഘം ട്രെ​യി​നി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ യു​വാ​വി​നെ​യും അ​ക്ര​മി​സം​ഘം മ​ര്‍​ദ്ദി​ക്കാ​ന്‍ ശ്ര​മി​ച്ചു.റെ​യി​ല്‍​വേ ഗാ​ര്‍​ഡി​നോ​ടു പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സി​നെ അ​റി​യി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. തൃ​ശൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ എ​ത്തി​യ​പാ​ടെ പി​താ​വും മ​ക​ളും റെ​യി​ല്‍​വേ പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി.

ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ഈസ്റ്റ് പോലീസ് ഇവരെ റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഉടൻ അധികൃതർ കേസ് റജിസ്റ്റർ ചെയ്തു. പോക്സോയ്ക്കു പുറമേ ദേഹോപദ്രവം ഏൽപിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചേർത്തു. സംഭവം നടന്നത് എറണാകുളത്തായതിനാൽ കേസ് അവിടേക്കു കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന‍ാണു വിവരം.

B4 Admin

Recent Posts

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

6 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

7 hours ago

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

8 hours ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

8 hours ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

22 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

23 hours ago