Wednesday, December 17, 2025

ലൈംഗിക പീഡന കേസ്;എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് ജൂലൈ 30 വരെ കോടതി തടഞ്ഞു

കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് ജൂലൈ 30 വരെ കോടതി തടഞ്ഞു. കോഴിക്കോട് ജില്ലാ കോടതിയില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. ഹര്‍ജി തീര്‍പ്പാക്കുംവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഉത്തരവിട്ടത്. വാദം കേള്‍ക്കാനും രേഖകള്‍ ഹാജരാക്കാനുമായി ഹര്‍ജി വീണ്ടും ഈ മാസം 30ന് പരിഗണിക്കും.

പ്രതി അറസ്റ്റു ഭയന്ന് സംസ്ഥാനം വിട്ടെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ ഒളിവില്‍ പോയത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.

Related Articles

Latest Articles