Kerala

നാല് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു; സിപിഐ ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറി ഷിനുവിന്17 വർഷം തടവുശിക്ഷ

എറണാകുളം: നാല് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെയാണ് കോടതി 17 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇതിന് പുറമേ 50,000 രൂപ പിഴയും വിധിച്ചു.

പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ആണ് ഇയാൾ പീഡിപ്പിച്ചത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരോട് പറയുകയായിരുന്നു. ഇതേ തുടർന്ന് ചൈൽഡ്‌ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി. ഇതോടെ കഴിഞ്ഞ വർഷം മാർച്ച് ഏഴിന് ഷിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് കേസ് എടുത്തതോടെ ഷിനു തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനിടെ കാളികാവിൽവച്ചാണ് ഷിനു അറസ്റ്റിലായത്. വിചാരണയ്ക്കിടെ ഷിനു കുറ്റം ചെയ്തതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയാണ് കഠിന തടവിന് വിധിച്ചത്. പോലീസ് അതിവേഗം തന്നെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.

Anandhu Ajitha

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

3 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

4 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

5 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

5 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

5 hours ago