കുസാറ്റില്‍ എസ്എഫ്ഐക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമാണ് കാറിടിച്ച് വീഴ്ത്തിയ ശേഷം വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം കുസാറ്റ് ക്യാമ്പസില്‍ വച്ച് പരുക്കേറ്റ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ രാത്രി വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ നേതാക്കള്‍ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിയെ കൂട്ടുന്നതിന് വേണ്ടി ബൈക്കുമായി എത്തിയ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം സ്റ്റീല്‍ ദണ്ഡുകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമാണ് ഇതിന് പിന്നിലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യൂണിറ്റ് പ്രസിഡന്റിനേയും സെക്രട്ടറിയേയും പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…