Saturday, December 13, 2025

എസ്എഫ്‌ഐ ഗുണ്ടായിസം വീണ്ടും: സംഘര്‍ഷം തടയാനെത്തിയ എഎസ്‌ഐയ്ക്കുനേരെ എസ്എഫ്‌ഐ ഭീഷണി

പാലാ പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥി സംഘര്‍ഷം തടയാനെത്തിയ എഎസ്‌ഐയ്ക്കുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തരുടെ ഭീഷണി. എഎസ്‌ഐയെ തളളി മാറ്റിയ പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്തു.

ക്യാംപസിന് പുറത്ത് എസ്എഫ്‌ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തിയത്. പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍. വിഷ്ണു. സച്ചിന്‍ കെ. രമണന്‍, അഭിഷേക് ഷാജി എന്നിവര്‍ക്കെതിരെയാണ് കേസ്.

Related Articles

Latest Articles