ദില്ലി: മാസപ്പടിക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ എസ് എഫ് ഐ ഒ. ഭീകരപ്രവർത്തനത്തെ അനുകൂലിക്കുന്ന ചിലർക്ക് സി എം ആർ എൽ പണം നൽകിയെന്നാണ് റിപ്പോർട്ട്. ഇന്ന് ദില്ലി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കേസിൽ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന സി എം ആർ എല്ലിന്റെ ഹർജ്ജി കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജി പരിഗണിക്കുമ്പോഴാണ് എസ് എഫ് ഐ ഒ വെളിപ്പെടുത്തൽ. 184 കോടി രൂപയുടെ ഇടപാടുകളാണ്. വിവാദ കരിമണൽ ഖനന കമ്പനിയായ സി എം ആർ എല്ലും മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ കമ്പനിയായ എക്‌സാ ലോജിക്കും തമ്മിൽ നടന്നത്. ഇത് സംബന്ധിച്ച അന്വേഷണം പൂർത്തിയായെന്നും റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയതായും എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു.
എക്സാലോജികുമായി ബന്ധമുള്ള പ്രമുഖ വ്യക്തിക്ക് ആണ് പണം നൽകിയത്.തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് എസ്എഫ്‌ഐഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ ഏകാംഗ ഡയറക്ടർ ആയിരുന്ന എക്‌സാ ലോജിക് സേവനങ്ങൾ ഒന്നും നൽകാതെ കോടിക്കണക്കിന് രൂപ സി എം ആർ എല്ലിൽ നിന്ന് കൈപ്പറ്റിയതായും ഇത് കൊഴപ്പണമാകാൻ സാധ്യതയുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണമാണ് കേന്ദ്ര ഏജൻസിയായ എസ് എഫ് ഐ ഒ അന്വേഷിച്ചത്

