Saturday, December 13, 2025

മാസപ്പടി കേസ്; നിര്‍ണായക നീക്കവുമായി എസ്എഫ്ഐഒ; സിഎംആര്‍എല്ലിലെ 8 ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്, ചെന്നൈയിൽ ഹാജരാകണം

ദില്ലി: മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്എഫ്ഐഒ. സിഎംആര്‍എല്ലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 28,29 തീയതികളില്‍ ചെന്നൈയിൽ ഹാജരാകാനാണ് നിര്‍ദ്ദേശം. കേസിലെ വിവരങ്ങള്‍ തേടുന്നതിനായാണ് സമന്‍സ്. അതേസമയം, അറസ്റ്റ് നടപടികള്‍ തടയണമെന്ന് കാണിച്ച് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

സി എം ആർ എല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന് പകരമായാണ് വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് പണം നൽകിയത് എന്നാണ് ആരോപണം. പണമിടപാട് അന്വേഷിക്കാന്‍ ജനുവരി 31 നാണ് എസ്എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടിൽ റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ ഒ സി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ് എഫ് ഐ ഒയും അന്വേഷണം ആരംഭിച്ചത്. എക്സാലോജിക്-സി എം ആർ എൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി ആർ ഒ സി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സി എം ആർ എൽ വൻ തുക കൈമാറിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറിയത്.

Related Articles

Latest Articles