Friday, December 19, 2025

ശ-ത്രു-ക്ക-ൾ ഔട്ട് ; ഭീ-ക-ര-ത-യ്‌-ക്കെ-തിരായ ഉറച്ച ശബ്ദമായി എൻ-ഐ-എ മാറിയ 2023 !

മുൻപുണ്ടായിരുന്ന എല്ലാ അനുമാനങ്ങളെയും കടത്തിവെട്ടി ഭാരതം ഇന്ന് മുന്നേറുകയാണ്. എന്നാൽ, അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറിയ ഭാരതത്തിന് മുമ്പിൽ പ്രധാനമായി നിൽക്കുന്ന തടസ്സം ഭീകരതയാണ്. ശാന്തമായി ഒഴുകുന്നതിനിടയ്ക്ക് രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിച്ചെത്തുന്ന ഭീകരതയോട് ഒത്തുതീർപ്പില്ലെന്ന് ഭാരതം പലതവണ വ്യക്തമാക്കിയതാണ്. എന്തായാലും, രാജ്യവിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയുമെന്ന ഭാരതത്തിന്റെ കാഴ്ചപാട് ഉറച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു പോയവർഷം. രാജ്യവിരുദ്ധ ശക്തികളോട് പോരാടായി ഇന്ത്യയുടെ വജ്രായുധമായി പ്രവർത്തിച്ചതാവട്ടെ ദേശീയ അന്വേഷ ഏജൻസികളും. 2023 ൽ 625 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇതിൽ 114 ജിഹാദി ഭീകരർ 65 ഐഎസ് ഭീകരർ, 76 കമ്യൂണിസ്റ്റ് ഭീകരർ, 45 മനുഷ്യക്കടത്ത്, 28 തീവ്രവാദം സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ കാരണം അറസ്റ്റ് ചെയ്യപ്പെട്ടതാണ്. ഭീകരരുടെ 56 കോടി രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കളാണ് 2023 ൽ ദേശീയ അന്വേഷ ഏജൻസി കണ്ടുകെട്ടിയത്. കൂടാതെ, 2023ൽ, തീവ്രവാദ വിരുദ്ധ സംഘടന മൊത്തം 68 കേസുകൾ റിപ്പോർട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 18 ജിഹാദി ഭീകരത, ജമ്മു കശ്മീരിൽ നിന്നുള്ള 3 കേസുകൾ, 12 LWE കേസുകൾ, പഞ്ചാബിൽ തീവ്രവാദ, സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 7 കേസുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 5 കേസുകൾ, 2 വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 513 പേരുടെ കുറ്റപത്രം സമർപ്പിക്കുകയും 74 പേർക്ക് ശിക്ഷവിധിക്കുകയും ചെയ്തു. കൂടാതെ, ഒളിവിലിരുന്ന് ഭീകരതയെ പാലൂട്ടി വളർത്തുന്നവർക്കും അത്രസുഖകരമല്ലാത്ത വർഷമായിരുന്നു 2023. കാരണം, 47 ഭീകരരെയാണ് ഇത്തരത്തിൽ പിടികൂടിയത്. റെയ്ഡുകളുടെയും എണ്ണം 2022-ൽ 957 ആയിരുന്നത് 2023-ൽ 1,040 ആയി ഉയർന്നു, മഹാരാഷ്ട്രയിലെയും കർണാടകയിലെയും 44 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളുടെ ഫലമായി, വൻതോതിൽ ഭീകരർക്കെതിരായി തെളിവുകൾ പിടിച്ചെടുത്തു,

ഡിസംബറിൽ മാത്രം മൊത്തം 15 ഭീകരരെ കസ്റ്റഡിയിലെടുത്തു. ഡിസംബർ 18 ന് ഐഎസ്‌ഐഎസ് ബല്ലാരി മൊഡ്യൂളിലെ എട്ട് ഭീകരരെ പിടികൂടി, രാജ്യത്തുടനീളം IED സ്‌ഫോടനങ്ങൾ ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നടത്താനുള്ള നിയമവിരുദ്ധമായ അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകളുടെ പദ്ധതികൾ തടയാൻ എൻഐഎയെ കാരണക്കാരായി. സെപ്തംബറിൽ ജബൽപൂരിലും ഭോപ്പാലിലും ISIS, HUT മൊഡ്യൂളുകൾക്കെതിരെ എൻഐഎ നടപടി സ്വീകരിച്ചു. അതേസമയം, തീവ്രവാദികളും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം തകർക്കുന്നതിലാണ് എൻഐഎ കഴിഞ്ഞ വർഷം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2023-ൽ എൻഐഎ രണ്ട് കേസുകൾ ഫയൽ ചെയ്യുകയും 55 പേർക്കെതിരെ കുറ്റം ചുമത്തുകയും 253 റെയ്ഡുകൾ നടത്തുകയും 27 പേരെ കസ്റ്റഡിയിലെടുക്കുകയും 18 സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. 2023-ൽ ബംഗ്ലാദേശിലെയും മ്യാൻമറിലെയും പൗരന്മാരെ ഉൾപ്പെടുത്തി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ മനുഷ്യക്കടത്ത് നടത്തുന്നതിലും എൻഐഎ ശ്രദ്ധ കേന്ദ്രീകരിച്ചു. രാജ്യവ്യാപകമായി റെയ്ഡുകൾ നടത്തിയ ശേഷം, നവംബറിൽ 29 പ്രതികളെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഡിസംബറിൽ ത്രിപുരയിൽ നിന്ന് നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തതും ദേശീയ അന്വേഷ ഏജൻസിയ്ക്ക് പൊൻതൂവലായി. എൻഐഎയുടെ ശുപാർശ പ്രകാരം നാല് ഭീകരസംഘടനകളെയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ദി റെസിസ്റ്റൻസ് ഫോഴ്‌സ് (ടിആർഎഫ്), പീപ്പിൾസ് ആൻറി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്), ജമ്മു ആൻഡ് കശ്മീർ ഗൻസാവി ഫോഴ്‌സ് (ജെകെജിഎഫ്), ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നിവയായിരുന്നു അത്. എന്തായാലും, ലോകത്ത് എവിടെയായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോ,ട് ചേർന്ന് നിൽക്കുന്നവയായിരുന്നു കഴിഞ്ഞ വർഷം എൻഐഎയുടെ നടപടികളെല്ലാം. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്‌ക്കെതിരേ ലോകം ഒന്നിച്ച് നിൽക്കണമെന്നും പ്രഖ്യാപിച്ച നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയ്‌ക്കൊപ്പം, ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ രാവും പകലും നോക്കാതെ ഉണർന്ന് പ്രവർത്തിച്ച വർഷം.

Related Articles

Latest Articles