Cinema

തന്നെ ആശ്വസിപ്പിക്കാൻ ഇനി ആരും വീട്ടിലേക്ക് വരണ്ട: പ്രമുഖ ബോളിവുഡ് താരങ്ങളോട് പൊട്ടിത്തെറിച്ച് ഷാരൂഖ് ഖാൻ

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ താരത്തിന്റെ മുംബൈയിലെ വീടായ മന്നത്തിൽ ആളൊഴിഞ്ഞ നേരമില്ല. മകന്റെ ദുരവസ്ഥയിൽ വിഷാദത്തിലൂടെ കടന്ന് പോകുന്ന ഷാരൂഖ് ഖാനും കുടുംബത്തിനും പിന്തുണ നൽകാൻ നിരവധി ബോളിവുഡ് താരങ്ങളും സുഹൃത്തുക്കളും മന്നത്തിലേക്ക് ദിവസവും വന്നുകൊണ്ടിരിക്കുകയാണ്.

ബോളിവുഡിലെ പ്രമുഖരായ സൽമാൻ ഖാൻ, ദീപികാ പദുക്കോൺ, കജോൾ, കരൺ ജോഹർ, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേർ ഇതിനോടകം ഷാരൂഖിന്റെ വീട്ടിൽ എത്തികഴിഞ്ഞു. മാത്രമല്ല ഹൃതിക് റോഷന്രെ മുൻ ഭാര്യയും ഫാഷൻ ഡിസൈനറുമായ സൂസൈൻ ഖാൻ അടക്കമുള്ളവർ സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യ പിന്തുണ നൽകിയിട്ടുമുണ്ട്.

എന്നാൽ നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് താരത്തിന്റെ വീട് സന്ദർശിക്കുന്നത് കുറച്ചു ദിവസത്തേക്ക് ഒഴിവാക്കണമെന്ന് ബോളിവുഡിലെ മറ്റ് അഭിനേതാക്കളോടും സുഹൃത്തുക്കളോടും ഷാരൂഖ് ഖാന്റെ മാനേജർ ആവശ്യപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾ വരുന്നതും കാത്ത് ഷാരൂഖിന്രെ വീടിന് മുന്നിൽ കാത്തുനിൽക്കുന്ന പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ ഇന്നലെ നാല് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. മാത്രമല്ല ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്. തുടർന്ന് താരപുത്രനെ മറ്റന്നാൾ കോടതിയിൽ ഹാജരാക്കും.

Anandhu Ajitha

Recent Posts

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് 58 ലക്ഷം കള്ളവോട്ടുകൾ ! മമതയെ കാത്തിരിക്കുന്നത് പടുകൂറ്റൻ തോൽവി

തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…

55 minutes ago

ബർമുഡ ട്രയാംഗിളിന് താഴെ ഭീമൻ ഘടന !! അമ്പരന്ന് ശാസ്ത്രജ്ഞർ !!

ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…

1 hour ago

കാൽകുലസിൻ്റെ ഉദ്ഭവം കേരളത്തിലോ? മലയാളികൾ മറന്നു പോയ ഒരു ഗണിത ശാസ്ത്ര പ്രതിഭ | SHUBHADINAM

ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…

1 hour ago

90 കിലോമീറ്റർ വേഗതയിൽ കൊടുങ്കാറ്റ് !! നിലംപൊത്തി ബ്രസീലിലെ “സ്റ്റാച്യൂ ഓഫ് ലിബർട്ടി”

പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…

1 hour ago

ഒക്ടോബർ 7 ആക്രമണത്തെയും ബോണ്ടി ബീച്ച് ആക്രമണത്തെയും അതിജീവിച്ച വ്യക്തി

മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…

1 hour ago

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

13 hours ago