Suresh Gopi says that terrorist organizations are behind the distribution of drugs in the country.
മെല്ബണ്: പാകിസ്ഥാനെതിരെ ടി20 ലോകകപ്പില് ഇന്ത്യ വിജയം പിടിക്കുമ്പോള് ഷഹീന് അഫ്രീദിയെറിഞ്ഞ 18-ാം ഓവറാണ് നിര്ണായകമായത്. 17 റണ്സാണ് ഇന്ത്യ ആ ഓവറില് അടിച്ചെടുത്തത്. വിരാട് കോലി തന്നെയാണ് ഇതില് ഭൂരിഭാഗവും നേടിയത്. അവസാന മൂന്ന് ഓവറില് 48 റണ്സാണ് ഇന്ത്യക്ക് ജയിക്കാന് വേണ്ടിയിരുന്നത്. അഫ്രീദിയുടെ ഓവറില് 17 റണ്സ് വന്നു. 18ാം ഓവര് എറിയാനെത്തിയത് ഹാരിസ് റൗഫ്. 15 റണ്സാണ് ആ ഓവരില് കോലി- പാണ്ഡ്യ സഖ്യം നേടിയത്.
ഓവറിന്റെ നാലാം പന്തുവരെയാണ് മൂന്ന് റണ്സ് മാത്രമാണ് റൗഫ് വിട്ടുകൊടുത്തിരുന്നത്. എന്നാല് അഞ്ചാം പന്ത് അനായാസം കോലി സിക്സ് നേടി. അതും ലോണ് ഓണിലൂടെ. ആ ഷോട്ടിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. താനാണ് ക്രിക്കറ്റിലെ രാജാവെന്ന് ഒരിക്കല്കൂടി തെളിയിക്കുന്ന ഷോട്ട്. അടുത്ത പന്തും സിക്സും നേടി കോലി വിജയത്തിലെത്താന് ധൃതി കൂട്ടി. പിന്നാലെ അവസാന ഓവറില് വിജയം പൂര്ത്തിയാക്കി. കോലി 53 പന്തില് 82 റണ്സുമായി പുറത്താവാതെ നിന്നു.
റൗഫിനെതിരെ നേടിയ ഷോട്ടാണ് സോഷ്യല് മീഡിയയില് പലരും പങ്കുവെക്കുന്നത്. മുന് ഇന്ത്യന് താരം വെങ്കടേഷ് പ്രസാദ് ഷോട്ടിന്റെ വീഡിയോ ട്വിറ്റര് അക്കൗണ്ടില് പങ്കുവച്ചിരുന്നു. ഈ വര്ഷത്തെ ഏറ്റവും മികച്ച ഷോട്ടെന്നാണ് പ്രസാദ് പറഞ്ഞത്. എന്തിനാണ് നമ്മള് സാക്ഷിയായതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇന്ത്യ- പാക് മത്സരങ്ങളിലെ ഏറ്റവും മികച്ചതെന്നുമാണ് പ്രസാദ് ട്വീറ്റില് പറഞ്ഞത്. സോഷ്യല് മീഡിയയില് വൈറലായ വീഡിയോ കാണാം….
അതുപോലെ പരിശീലകന് രാഹുല് ദ്രാവിഡ്, കോലിയെ കെട്ടിപ്പിടിക്കുന്ന ചിത്രയും ആരാധകര് ഏറ്റെടുത്തു. അതുവരെ ആഘോഷങ്ങളില് ഒന്നും ദ്രാവിഡിനെ കണ്ടിരുന്നില്ല. അതിനിടെയാണ് ഇത്തരത്തിലൊരു ചിത്രം പ്രചരിച്ചത്. നേരത്തെ ക്യാപ്റ്റന് രോഹിത് ശര്മയും കോലിയെ വാരിപ്പുണര്ന്നിരുന്നു. കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് രോഹിത് വിശേഷിപ്പിച്ചത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…