ലോകത്തിലെ ഏറ്റവും വലിയ മദ്യ കമ്പനിയായ എബി ഇന്‍ബെവിന്റെ ഇന്ത്യന്‍ യൂണിറ്റുമായി ചേർന്ന് ബിസിനസ് നടത്താൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന്. ആര്യന് ഖാന് തന്റെ ബിസിനസ് പങ്കാളികളുമായി ചേര്‍ന്ന് പ്രീമിയം വോഡ്ക ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആര്യന് ഖാന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ പോലെയുള്ള ബിയര്‍ ബ്രാന്‍ഡുകളുടെ വിതരണവും വിപണനവും ഈ കമ്പനി നടത്തുന്നുണ്ട്.
ഡി യാവോല്‍ എന്നാണ് പുറത്തിറക്കുന്ന വോഡ്ക ബ്രാന്‍ഡിന്റെ പേര്. തന്റെ ബിസിനസ് പങ്കാളികളായ ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഇതിന്റെ വിതരണത്തിനും വിപണനത്തിനുമായി Anheuser-Busch InBev (AB InBev) എന്ന പ്രാദേശിക യൂണിറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
ആര്യന് ഖാന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഡി യാവോലിന്റെ ലോഗോയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഡി യാവോല്‍ ഒടുവില്‍ ഇതാ എത്തിയിരിക്കുന്നു’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ആര്യന് ഖാനിലൂടെ അള്‍ട്രാ പ്രീമിയം വോഡ്ക ബ്രാന്‍ഡായ ഡി യാവോല്‍ പുറത്തിറക്കിയ ശേഷം ബിസിനസ് വിപുലീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഡി യാവോലിന്റെ വിതരണത്തിന് എബി ഇന്‍ബെവ് മാത്രമാണ് മേല്‍നോട്ടം വഹിക്കുക. ഇതിനുശേഷം, വിസ്കി, റം തുടങ്ങിയ ബ്രൗണ്‍ സ്പിരിറ്റുകള്‍ പുറത്തിറക്കാനും ആര്യന് ഖാന് പദ്ധതിയിടുന്നുണ്ട്.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…