Monday, April 29, 2024
spot_img

ഡി യാവോല്‍ ഒടുവില്‍ ഇതാ എത്തിയിരിക്കുന്നു; വിദേശ മദ്യ വില്‍പന നടത്താൻ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍

ലോകത്തിലെ ഏറ്റവും വലിയ മദ്യ കമ്പനിയായ എബി ഇന്‍ബെവിന്റെ ഇന്ത്യന്‍ യൂണിറ്റുമായി ചേർന്ന് ബിസിനസ് നടത്താൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന്‍. ആര്യന്‍ ഖാന്‍ തന്റെ ബിസിനസ് പങ്കാളികളുമായി ചേര്‍ന്ന് പ്രീമിയം വോഡ്ക ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആര്യന്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ പോലെയുള്ള ബിയര്‍ ബ്രാന്‍ഡുകളുടെ വിതരണവും വിപണനവും ഈ കമ്പനി നടത്തുന്നുണ്ട്.
ഡി യാവോല്‍ എന്നാണ് പുറത്തിറക്കുന്ന വോഡ്ക ബ്രാന്‍ഡിന്റെ പേര്. തന്റെ ബിസിനസ് പങ്കാളികളായ ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഇതിന്റെ വിതരണത്തിനും വിപണനത്തിനുമായി Anheuser-Busch InBev (AB InBev) എന്ന പ്രാദേശിക യൂണിറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ആര്യന്‍ ഖാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഡി യാവോലിന്റെ ലോഗോയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഡി യാവോല്‍ ഒടുവില്‍ ഇതാ എത്തിയിരിക്കുന്നു’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ആര്യന്‍ ഖാനിലൂടെ അള്‍ട്രാ പ്രീമിയം വോഡ്ക ബ്രാന്‍ഡായ ഡി യാവോല്‍ പുറത്തിറക്കിയ ശേഷം ബിസിനസ് വിപുലീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഡി യാവോലിന്റെ വിതരണത്തിന് എബി ഇന്‍ബെവ് മാത്രമാണ് മേല്‍നോട്ടം വഹിക്കുക. ഇതിനുശേഷം, വിസ്‌കി, റം തുടങ്ങിയ ബ്രൗണ്‍ സ്പിരിറ്റുകള്‍ പുറത്തിറക്കാനും ആര്യന്‍ ഖാന്‍ പദ്ധതിയിടുന്നുണ്ട്.

Related Articles

Latest Articles