Celebrity

നീണ്ട കാത്തിരിപ്പിന് ശേഷം ശാലിനി വീണ്ടും അഭിനയത്തിലേക്ക്? എത്തുന്നത് ഈ സൂപ്പർ ഹിറ്റ് സംവിധായകന്റെ ചിത്രത്തിൽ

തെന്നിന്ത്യൻ സിനിമ ലോലോകത്തിന്റെ പ്രിയ നായികയും, തല അജിത്തിന്റെ ഭാര്യയുമായ ശാലിനി വീണ്ടും അഭിനയത്തിലേക്ക്. ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ സംവിധായകൻ മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വനിലൂടെയാണ് താരം തിരിച്ചെത്തുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനി ‘പൊന്നിയിൻ സെൽവനിൽ’ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും വാർത്തകൾ ഉണ്ട്.

കഴിഞ്ഞ 20 വർഷത്തോളമായി അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്ന ശാലിനി തിരികെ എത്തുന്നു എന്നറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകർ. കൂടാതെ താരത്തെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുകയാണ്. ‘പിരിയാത വരം വേണ്ടും’ എന്ന തമിഴ് ചിത്രത്തിൽ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. 2000-ത്തിൽ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തും നിന്നും ശാലിനി വിട്ടു നിൽക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പോലും സജീവമല്ല താരം ഇപ്പോൾ.

ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ്‌ബജക്ട് ചിത്രമാണ് ‘പൊന്നിയൻ സെൽവൻ’. മണിരത്​നത്തിന്‍റെ സ്വപ്​ന ചിത്രം അടുത്തവർഷം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുന്നത്.

സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയും അടങ്ങുന്ന പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു​. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയില്‍ പുനരാരംഭിച്ചിട്ടുണ്ട്.

വിക്രം,ജയംരവി, ഐശ്വര്യ റായി, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു എന്നിങ്ങനെ വൻ താരനിരയാണ്​ ചിത്രത്തിൽ അണിനിരക്കുന്നത്​. സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. മണിരത്നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

3 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

4 hours ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

4 hours ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

4 hours ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

5 hours ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

5 hours ago