actor-shammi-thilakan-not-expelled-from-amma
എറണാകുളം: അച്ഛൻ സഞ്ചരിച്ച അതേ പാതയിൽ തന്നെ മകനും. താര സംഘടനയിൽ നിന്നും ഷമ്മി തിലകനെ പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് ഷമ്മി തിലകനെതിരായ നടപടി. അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നെങ്കിലും ഷമ്മി തിലകന്‍ നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ പുറത്താക്കുകയായിരുന്നു. നേരത്തെ തിലകനേയും അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.ഇപ്പോൾ അതെ അവസ്ഥ തന്നെ വന്നിരിക്കുകയാണ് മകനും
അതേസമയം, അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ യുവനടിയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ വിജയ് ബാബുവും ശ്വേതാ മേനോനും എത്തിയിരുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബു പീഡന പരാതിയെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നെങ്കിലും നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെല്ലില്‍ നിന്ന് ശ്വേത മേനോന്‍ അടക്കമുള്ള അംഗങ്ങള്‍ രാജിവെച്ചിരുന്നു. ഈ വിഷയം ഇന്ന് ചർച്ച ചെയ്യാനിരിക്കെയാണ് ജനറല്‍ ബോഡി യോഗത്തിലേക്ക് വിജയ് ബാബു കടന്നു വന്നത്.
അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളമശേരിയിലെ ചാക്കോളാസ് പവലിയനില്‍ പുരോഗമിക്കുകയാണ്. യുവനടിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച വിജയ് ബാബു യോഗത്തിനെത്തി. ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറല്‍ ബോഡി യോഗമാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സെല്‍ അധ്യക്ഷ ശ്വേത മേനോന്‍, മാല പാര്‍വതി, കുക്കു പരമേശ്വരന്‍ എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതില്‍ ശ്വേത മേനോനും, കുക്കു പരമേശ്വരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനെതിരെ സംഘടന എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. നടന്‍ ഹരീഷ് പേരടിയുടെ രാജിയും ചർച്ചയിലുണ്ട്. ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. വൈകുന്നേരം 4 മണിക്ക് ആണ് അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ സമീപിക്കുന്നത് .
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…