uddhav thackerey
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു എന്നാണ് പുറത്ത് വരുന്ന സൂചനകൾ. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ശിവസേനയിലെ വിമത എംഎല്‍എമാരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നുണ്ട്.
ഭര്‍ത്താക്കന്‍മാരോട് സംസാരിച്ച് അവരെ അനുനയിപ്പിച്ച് തിരിച്ചു കൊണ്ടു വരാനാണ് രശ്മി ഭാര്യമാരോട് ആവശ്യപ്പെടുന്നത്. ചില വിമത എംഎല്‍എമാര്‍ക്ക് ഉദ്ധവ് താക്കറെ നേരിട്ട് സന്ദേശങ്ങളയക്കുന്നുണ്ടെന്നും വിവരമുണ്ട്. നിലവില്‍ ഗുവാഹട്ടിയിലെ ഹോട്ടലിലാണ് വിമത എംഎല്‍എമാരുള്ളത്.
ഉദ്ധവ് താക്കറെയും ഗുവാഹാട്ടിയിലെ ഹോട്ടലില്‍ താമസിക്കുന്ന എംഎല്‍എമാര്‍ക്ക് നിരന്തരം സന്ദേശം അയക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ ശിവസേനയുടെയും അതിന്റെ സ്ഥാപകന്‍ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെയും പേര് ഉപയോഗിക്കുന്നതില്‍ നിന്ന് മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനയെയോ വിഭാഗത്തെയോ തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സേനാ നേതാക്കളുമായി ശനിയാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…