തിരുവനന്തപൂരം ; പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ നാളെ നടക്കുന്ന ശനീശ്വര പ്രാണപ്രതിഷ്ഠക്കുള്ള താഴികക്കുട സമർപ്പണം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് നിർവഹിച്ചു . ഒറ്റക്കല്ലിൽ തീർത്ത പതിനഞ്ചര അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്. 2024 ജൂൺ 21 ന് ആരംഭിച്ച ചടങ്ങുകൾ 22 ന് പൗർണ്ണമി നാളിൽ രാവിലെ 10.30 ന് നടക്കുന്ന പ്രാണ പ്രതിഷ്ഠയോട് കൂടി പൂർത്തിയാകും.
ലോക പ്രശസ്ത ശനീശ്വര ക്ഷേത്രമായ മഹാരാഷ്ട്രയിലെ ശ്രീ ശനി ശിഖ്നാപൂർ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻമാരായ സഞ്ജയ് പത്മാകർ ജോഷി, സന്ദീപ് ശിവാജി മുല്യ ,വിശ്വനാഥ് ബ്രഹ്മചാരി തുടങ്ങി പ്രമുഖ ആചാര്യന്മാർ പ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഈശ്വരൻമാരുടേയും ഈശ്വരനായ ശനീശ്വരന്റെ വാഹനമായ കാക്കയുടെ വിഗ്രഹവും ശനീശ്വര വിഗ്രഹത്തിനോപ്പം പ്രാണപ്രതിഷ്ഠ നടത്തും.

