Kerala

സ്നേഹം നിറഞ്ഞ ഓണാംശസകൾ; ജൂൺ 23 ന് ശേഷം ശങ്കു വിന്റെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ബിജെപി നേതാവ് ശങ്കു ടി ദാസ്. സമൂഹമാധ്യമങ്ങളിൽ എപ്പോഴും തനറെതായ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് ശങ്കു ടി ദാസ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശങ്കു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെക്കുന്നത്. ജൂൺ 23 ന് ശേഷം ശങ്കു വിന്റെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് ശങ്കുവിന് വാഹനാപകടം സംഭവിക്കുന്നത്. 41 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ആഗസ്റ്റ് മാസത്തിലാണ് ശങ്കു ആശുപത്രി വിട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ശങ്കു സങ്കീർണമായ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം വെന്റിലേറ്റർ സഹായത്താലാണ് ഏറെ നാൾ തുടർന്നത്. പൂച്ചെണ്ടും മധുരവും നൽകി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ചേർന്ന് ശങ്കുവിനെ യാത്രയാക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ജൂൺ 23 രാത്രിയിലായിരുന്നു അപകടം. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് രാത്രി പത്തരയോടെ മലപ്പുറം ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെതന്നെ അദ്ദേഹത്തെ കോട്ടക്കൽ മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഭിഭാഷകനായ ശങ്കു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

admin

Recent Posts

മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ സ്ഫോടനം !നാല് മരണം ! 30 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ താനെ ഡോംബിവലിയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. മുപ്പതിലധികം പേർക്ക്…

7 mins ago

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം !പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ…

29 mins ago

തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് !അനുമതി വൈകും; ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകിയേക്കും. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്ന വിലയിരുത്തലിൽ മറ്റന്നാൾ…

34 mins ago

നികുതി പിരിവ് ഇപ്പോഴും കാര്യക്ഷമമല്ലെന്നതിന്റെ വ്യക്തമായ തെളിവ്

101 കേന്ദ്രങ്ങളിൽ പുലർച്ചെ അഞ്ചുമുതൽ മിന്നൽ പരിശോധന ! തട്ടിപ്പുകാരിൽ ചിലർ പിടിയിലായതായി സൂചന I

37 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

2 hours ago