Saturday, May 18, 2024
spot_img

മിസോറാമിൽ ഓണാഘോഷം ചരിത്രമായി; ഓണാശംസകൾ നേർന്ന് ഗവർണർ പി.എസ്. ശ്രീധരൻപിള്ള

ഐസ്വാള്‍: മിസോറാം രാജ്ഭവനിൽ പരമ്പരാഗതരീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇതാദ്യമായാണ് മിസോറാം രാജ്ഭവനിൽ ഓണാഘോഷം നടക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്ഭവന്‍ അങ്കണത്തിൽ പത്ത്‌ ദിവസവും പൂക്കളമൊരുക്കി. തിരുവോണദിവസം രാജ്ഭവന്‍ ജീവനക്കാര്‍ക്കും മിസോറാമിലെ ഉന്നത മലയാളി ഉദ്യോഗസ്ഥര്‍ക്കുമായി ഓണസദ്യയും ഒരുക്കി. അഥിതികളായെത്തിയ മലയാളികളും രാജ്ഭവന്‍ ജീവനക്കാരും ഗവര്‍ണ്ണര്‍ പി.എസ്‌. ശ്രീധരന്‍പിള്ളയോടൊപ്പം ഓണസദ്യയുണ്ടു.

രാജ്ഭവന്റെ ചരിത്രത്തിലാദ്യമായാണ്‌ ജീവനക്കാരേയും അഥിതികളെയും രാജ്ഭവനിലേക്ക്‌ ക്ഷണിച്ച്‌ ഇത്തരമൊരു ചടങ്ങ്‌ നടത്തിയത്‌. രാജ്ഭവന്‍ ജീവനക്കാരിൽ പലരും കേരളീയ വേഷം ധരിച്ചാണ്‌ ചടങ്ങിനെത്തിയത്. ദര്‍ബാര്‍ ഹാളിൽ നടന്ന ചടങ്ങിൽ ഗവര്‍ണ്ണര്‍ പി.എസ്‌. ശ്രീധരന്‍പിളള
എല്ലാവർക്കും ഓണാശംസകള്‍ നേർന്നു.

Related Articles

Latest Articles