The accused Greeshma (22) has been arrested in the case of murdering Sharon Raj, a native of Parashala, by mixing poison in the potion.
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ തെളിവെടുപ്പിനിടയിൽ പ്രതി ഗ്രീഷ്മയുടെ അസാധാരണ പെരുമാറ്റം കണ്ട് കണ്ണുതള്ളി പൊലീസ്. ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയ വെട്ടുകാട് പള്ളിയിൽ ഇന്നലെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഗ്രീഷ്മ എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിൽ പെരുമാറിയത്. പോലീസുകാരോട് കൂസലില്ലാതെ ചിരിച്ചുകളിച്ചാണ് തെളിവെടുപ്പിനിടെ ഗ്രീഷ്മ മറുപടി നൽകിയതും.
മരണപ്പെടുന്നതിന് മുൻപ് ഷാരോണും ഗ്രീഷ്മയും വെട്ടുകാട് പള്ളിയിലെത്തുകയും താലി കെട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സംഘം ഗ്രീഷ്മയുമായി വെട്ടുകാട് പള്ളിയിൽ തെളിവെടുപ്പിന് എത്തിയത്. വെട്ടുകാട് പള്ളിയിൽ താലികെട്ടിയ ഇടവും സെൽഫിയെടുത്ത സ്ഥലവുമൊക്കെ ഗ്രീഷ്മ പോലീസുകാർക്ക് കാണിച്ചുകൊടുത്തു. ഇതിനിടെ കല്യാണം കഴിച്ച് നല്ല ജീവിതം വേണമെന്നായിരിക്കും ഇവിടെ നിന്ന് അവൻ പ്രാർത്ഥിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. എന്നാൽ അതിനു മറുപടിയായി `പക്ഷേ നേരേ തിരിഞ്ഞാ വന്നത്´ എന്നായിരുന്നു ഗ്രീഷ്മ നൽകിയ മറുപടി.
പ്രതിയുടെ മറുപടി പോലീസുകാരെപ്പോലും അമ്പരപ്പിച്ചു. യാതൊരു കൂസലുമില്ലാതയാണ് പ്രതി തെളിവെടുപ്പിനോട് സഹകരിച്ചതും പോലീസുകാരോട് സംസാരിച്ചതും. ഇതിനിടെ വേളിയിൽ വച്ചായിരുന്നു ഷാരോണിനെ കൊലപ്പെടുത്താൻ ആദ്യം ശ്രമിച്ചതെന്ന് ഗ്രീഷ്മ പറഞ്ഞു. താലികെട്ടിക്കഴിഞ്ഞ് മിനിട്ടുകൾക്കകം ജ്യൂസിൽ വിഷം കലർത്തി നൽകിയെന്നും ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചു. എന്നാൽ രുചി വ്യത്യാസം തോന്നിയതുകൊണ്ട് ഷാരോൺ ഇത് തുപ്പിക്കളയുകയായിരുന്നു എന്നാണ് ഗ്രീഷ്മ പോലീസിന് നൽകിയ മറുപടി.
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…