Kerala

തനിയ്‌ക്കെതിരെ ആര് തന്നെ മത്സരിച്ചാലും പേടിയില്ല; അടുപ്പം ഇല്ലെങ്കിലും, നല്ല മനുഷ്യനാണ് കുമ്മനം രാജശേഖരൻ; ശശി തരൂർ

തിരുവനന്തപുരം: തനിയ്‌ക്കെതിരെ ആര് തന്നെ മത്സരിച്ചാലും പേടിയില്ലെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. വോട്ടു കിട്ടുന്നത് വ്യക്തികള്‍ക്കല്ലെന്നും നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണെന്നും ശശി തരൂര്‍ പറഞ്ഞു. തന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനം ജനങ്ങളുടെ മുന്നില്‍ ഉണ്ടെന്നും അത് ജനം വിലയിരുത്തട്ടെയെന്നും തരൂര്‍ പറഞ്ഞു.

ആര് മത്സരിക്കാന്‍ വന്നാലും താന്‍ ഉയര്‍ത്തി കാട്ടുന്നത് സ്വന്തം പ്രവര്‍ത്തനമായിരിക്കും. ബിജെപി അഞ്ച് വര്‍ഷമായി കേന്ദ്രത്തില്‍ ഭരിക്കുന്നുണ്ട്. കേരളത്തില്‍ സിപിഎം മൂന്ന് വര്‍ഷമായി ഭരണത്തിലുണ്ട്. താന്‍ ചൂണ്ടികാട്ടുന്നത് പത്ത് വര്‍ഷമായി മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളാണ്, ശശി തരൂര്‍ കൂട്ടിച്ചേർത്തു.

തനിയ്ക്ക് അടുപ്പം ഇല്ലെങ്കിലും, നല്ല മനുഷ്യനാണ് കുമ്മനം രാജശേഖരനെന്നാണ് അറിഞ്ഞിരിക്കുന്നത്. മുന്‍ ഗവർണറും മുന്‍ മന്ത്രിയുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍. അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ താനില്ലെന്നും തരൂര്‍ പറഞ്ഞു.

admin

Recent Posts

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…

2 hours ago

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…

2 hours ago

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

3 hours ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

3 hours ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

4 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

4 hours ago