ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടു നിന്ന് ശശി തരൂർ എംപി. ഇന്ന് രാവിലെയാണ് കോണ്‍ഗ്രസിന്റെ 99 എംപിമാരുടെ യോഗം നടന്നത്. തരൂര്‍ മാത്രമല്ല, ചണ്ഡീഗഡ് എംപി മനീഷ് തിവാരിയും യോഗത്തില്‍ പങ്കെടുത്തില്ല.
ഇന്ന് ‘എക്‌സി’ല്‍ പങ്കുവെച്ച പോസ്റ്റലൂടെ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് എന്നാണ് തരൂര്‍ വ്യക്തമാക്കിയത്. മൂന്നാഴ്ചയായി നടന്നുവരുന്ന യോഗത്തില്‍നിന്ന് ഇത് മൂന്നാം തവണയാണ് തരൂര്‍ വിട്ടുനില്‍ക്കുന്നത്. നവംബറിലായിരുന്നു ആദ്യ രണ്ട് യോഗങ്ങളും നടന്നത്.ആദ്യത്തെ തവണ യോഗത്തില്‍നിന്ന് ഒഴിവായതിന്, ആ സമയം വിമാനത്തിലായിരുന്നു എന്നായിരുന്നു തരൂരിന്റെ മറുപടി.
രണ്ടാമത്തെ തവണ, നവംബര്‍ 18-ന് നടന്ന യോഗത്തില്‍നിന്ന് വിട്ടുനിന്നതിന് ആരോഗ്യകരമായ കാരണങ്ങളാണ് തരൂര്‍ നിരത്തിയത്. അതേസമയം, അതിന് ഒരു ദിവസം മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ തരൂര്‍ പങ്കെടുത്തിരുന്നു

