SPECIAL STORY

ശതചണ്ഡികാ മഹായജ്ഞത്തിന് നാളെ അനന്തപുരിയിൽ ഭക്തിസാന്ദ്രമായ തുടക്കം; ശ്രീ ജ്ഞാനാംബിക റിസേർച്ച് ഫൗണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യജ്ഞത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; തത്സമയ കാഴ്ചകളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം: ശ്രീ ജ്ഞാനാംബികാ റിസേർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ലോകക്ഷേമത്തിനായി നടത്തുന്ന ശത ചണ്ഡികാ മഹായജ്ഞത്തിന് നാളെ തുടക്കമാകും. തിരുവനന്തപുരം ഭജനപ്പുര കൊട്ടാരത്തിൽ വച്ചാണ് യജ്ഞം നടക്കുക. ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിതശർക്കരപായസ്സം, നെയ്യ്, പൊരി എള്ള് തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലിദർപ്പണം ചെയ്യുന്നതാണ് ശതചണ്ഡികാ മഹായജ്ഞം. ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ ഷോഡശോപചാര പൂജ, നവാക്ഷരീ മൂലമന്ത്ര ജപഹോമം, സപ്തമാതൃ പൂജ, നവകന്യകാ പൂജ ഇവയെല്ലാം ഈ ഹോമത്തിന്റെ ഭാഗമാകുന്നു. ശനിയാഴ്ച്ച രാവിലെ 05:30 ന് ഗോപൂജയോടെ ആരംഭിക്കുന്ന ഹോമം ഉച്ചക്ക് 02:00 മണിക്ക് അവസാനിക്കും. ഇതോടനുബന്ധിച്ച് ഞായറാഴ്ച ദേവകീനന്ദനാശ്രമ സ്വാമിപാദപൂജ, ശ്രീചക്ര പൂജ സൗന്ദര്യ ലഹരി പാരായണം തുടങ്ങിയവ ഉണ്ടായിരിക്കും.

ശതചണ്ഡികായജ്ഞത്തിനു മുന്നോടിയായുള്ള ദേവി മാഹാത്മ്യ പാരായണം ഒക്ടോബർ രണ്ടിന് ആരംഭിച്ചിരുന്നു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ CA ശിവരാമൻ PK യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പത്മശ്രീ ഡോ. നല്ലി കുപ്പുസ്വാമി ചെട്ടി, കുമ്മനം രാജശേഖരൻ, രാജകുടുംബാംഗം ആദിത്യ വർമ്മ തമ്പുരാൻ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രമുഖ് ഷാജു വേണുഗോപാൽ, CA രഞ്ജിത്ത് കാർത്തികേയൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നത് വളരെയധികം ദുഷ്‌കരമായ ആധുനിക കാലഘട്ടത്തിൽ നടത്തപ്പെടുന്ന ഈ യജ്‌ഞത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ നാളെ പുലർച്ചെ 05:30 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തുന്നു. തത്സമയ കാഴ്ച്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കാം http://bit.ly/3Gnvbys

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

13 mins ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപധിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

51 mins ago

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

1 hour ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

2 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

2 hours ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

2 hours ago