Spirituality

അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ശതചണ്ഡികാ യജ്‌ഞത്തിനു തിരിതെളിഞ്ഞു: ഇന്ന് മുതൽ ദേവീമാഹാത്മ്യ പാരായണത്താൽ അനന്തപുരി നിറയും; തത്സമയ കാഴ്ചകളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം: ഒരു അശ്വമേധയാഗത്തിന് തുല്യമെന്ന് ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്ന ശതചണ്ഡികായാഗത്തിന് അനന്തപുരിയിൽ തിരി തെളിഞ്ഞു. ലോകക്ഷേമത്തിനും, പ്രകൃതി ക്ഷോഭം മഹാമാരി തുടങ്ങിയവയിൽ നിന്നുള്ള മോചനത്തിനും, അഭിവ്യദ്ധിക്കും, ഐശ്വര്യത്തിനും സർവ്വോപരി സനാതനധർമ്മ മാർഗത്തിന്റെ ആചാരണത്തിനും ലോകമാതാവായ ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ അനുഗ്രഹത്തിനായി ശ്രീ ജ്ഞാനാംബികാ റിസെർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ശതചണ്ഡികാ യാഗത്തിനാണ് ഇന്ന് വൈകിട്ട് 4 മണിക്ക് തുടക്കമായത്. ശതചണ്ഡികാ യജ്‌ഞം പത്മശ്രീ ഡോ. നല്ലി കുപ്പു സ്വാമി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ശതചണ്ഡിക യജ്ഞ സങ്കൽപം ശ്രീ ആദിത്യ വർമ്മ തമ്പുരാൻ നിർവ്വഹിച്ചു. സി.എ.എച്ച്.രാമകൃഷ്ണൻ, ചടങ്ങിൽ സ്വാഗത പ്രസംഗം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ സി എ പി.കെ. ശിവരാമൻ മുഖ്യപ്രസംഗം നടത്തി.

ബ്രഹ്മശ്രീ സതീശൻ നമ്പൂതിരി, ഡോ. ​​പ്രദീപ് ജ്യോതി, ശ്രീ എച്ച്. ഗണേഷ്, ശ്രീമതി മല്ലിക നമ്പൂതിരി, ശ്രീ കെ.വി അജിത് കുമാർ, ശ്രീ രഞ്ജിത് കാർത്തികേയൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

ഒക്ടോബർ 02 മുതൽ 09 വരെയാണ് മഹായജ്‌ഞം നടക്കുന്നത്. ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിത ശർക്കരപ്പായസ്സം, നെയ്യ്, പൊരി എള്ള്, തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലി സമർപ്പണം ചെയ്യുന്നതാണ് ചണ്ഡികാ മഹായജ്‌ഞം. ഒരു അശ്വമേധയാഗത്തിന് തുല്യമെന്നാണ് ശതചണ്ഡികാ യാഗത്തെ ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്നത്

ഇതിനോടനുബന്ധിച്ചുള്ള ദേവീമാഹാത്മ്യ പാരായണം ഇന്ന് മുതൽ 07 വരെ തിരുവനന്തപുരം ശൃംഗേരിമഠത്തിലും, ചണ്ഡികാ ഹോമം എട്ടാം തീയതി ഭജനപ്പുര പാലസിലുമാണ് നടക്കുക. തുടർന്ന് ഒക്ടോബർ 9 ന് ശൃംഗേരി മഠത്തിൽ ശ്രീചക്ര പൂജയും ലക്ഷാർച്ചനയും നടക്കും. അനന്തപുരിയെ ഭക്തിസാന്ദ്രമാക്കുന്ന ഈ മഹായാഗത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് കാണാവുന്നതാണ്. ലൈവ് ലിങ്ക് http://bit.ly/3Gnvbys

admin

Recent Posts

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

21 mins ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

38 mins ago

ജസ്ന തിരോധാന കേസ് ! പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു ; സീൽ ചെയ്ത കവർ സ്വീകരിച്ച് കോടതി

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമാണ് പിതാവ്…

57 mins ago

കൊച്ചിയിലെ കണ്ണില്ലാത്ത ക്രൂരത അമ്മയുടേതുതന്നെ! ഗർഭിണിയായത് പീഢനത്തിലൂടെ? വീട്ടുകാർ അറിയാതെ മറച്ചുവച്ചു; കേസ് മറ്റൊരു വഴിത്തിരിവിലേക്ക്

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മരണത്തിൽ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പോലീസ്. ഈ…

2 hours ago

ജനങ്ങളെന്താ പൊട്ടന്മാരാണോ ?

കഷ്ടം തന്നെ ! സ്മൃതി ഇറാനിയെ പേടിച്ചോടി രാഹുല്‍ ഗാന്ധി

2 hours ago