Friday, May 3, 2024
spot_img

കോവിഡ് ദുരിതക്കാലത്ത് കൈത്താങ്ങാവാൻ ‘റെഡ് ക്രോസ് സംഘടന’ ; വെന്റിലേറ്ററുകളും ഓക്സിജൻ സിലിണ്ടറുകളും കൈമാറി രഞ്ജിത് കാർത്തികേയൻ

തിരുവനന്തപുരം: കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. കോവിഡ് വളരെയധികം ഭീതിപടർത്തുന്ന ഈ കാലത്ത് ഇപ്പോൾ ജനസേവന പ്രവർത്തനങ്ങളിൽ മാതൃക കാട്ടുകയാണ് കേരള റെഡ്ക്രോസ് എന്ന സംഘടനയും. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുകയാണ് സിംഗപ്പൂർ റെഡ് ക്രോസ്സും. 45 വെന്റിലേറ്ററുകളും 200 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും നാഷണൽ ഹെഡ്ക്വാർട്ടേഴ്സ് വഴി കേരള റെഡ്ക്രോസിനു നൽകി.

തുടർന്ന്, എല്ലാ ജില്ലയിലേക്കും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വെച്ച് വെന്റിലേറ്ററുകളും ഓക്സിജൻ സിലിണ്ടറുകളും റെഡ് ക്രോസ് കേരളം ചെയർമാൻ രഞ്ജിത് കാർത്തികേയൻ കൈമാറി കൈമാറിക്കൊണ്ട് ഉദ്‌ഘാടനപരിപാടി നടന്നു. ചടങ്ങിൽ റെഡ് ക്രോസ് കേരളം ചെയർമാൻ രഞ്ജിത് കാർത്തികേയൻ, ജനറൽ സെക്രട്ടറി പത്മകുമാർ, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷിനു, തിരുവനന്തപുരം ജില്ലാ ചെയർമാൻ ഹരീഷ് അനന്തപുരം എന്നിവർ പങ്കെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles