കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ഷേവിങ് ബ്ലേഡ് മോഷണം. മുംബൈ സംഘത്തെ മരട് പോലീസ് പിടികൂടി. മുംബൈ സ്വദേശികളായ മൂന്നുപേരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ ഷേവിങ്ങ് കാട്രിഡ്ജുകൾ മോഷ്ടിച്ച് കടത്തിയതായി പോലീസ് വ്യക്തമാക്കി. വിലകൂടിയ ഷേവിങ് കാട്രിഡ്ജുകള്‍ക്ക് 500 രൂപ മുതല്‍ ആയിരവും അതിലേറെയും രൂപ വില വരുന്നതാണ്. സംസ്ഥാനത്തെ വിവിധ ഷോപ്പിങ് മാളുകളിലെത്തി, ഷേവിങ് കാട്രിഡ്ജുകള്‍ മോഷ്ടിക്കുന്നതായിരുന്നു പ്രതികളുടെ പതിവ് രീതി.
മരടിലെ ഷോപ്പിങ് മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷണം ശ്രദ്ധയില്‍പ്പെടുന്നത്. അധികൃതർ പൊലീസില്‍ പരാതി നല്‍കി. അതിനിടെ കൊച്ചിയിലെ മറ്റൊരു മാളിൽ പ്രതികൾ എത്തി മോഷ്ടിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. സെക്യൂരിറ്റിയെ ആക്രമിച്ച് ഇവര്‍ അവിടെ നിന്നും കടന്നു കളയുകയായിരുന്നു. തുടര്‍ന്നു കൊച്ചി എസിപിയുടെ സംഘവും മരടു പൊലീസും നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടു നിന്നും സംഘം പൊലീസിന്റെ പിടിയിലാകുന്നത്.

