she nursed the twelve-day-old baby as if it were her own for hours; DGP appreciates the policewoman who gave her motherly love and breast milk when she was motherless
തിരുവനന്തപുരം: പന്ത്രണ്ടുദിവസം മാത്രമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി കേരള പോലീസ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവും ഭർതൃമാതാവും എടുത്തുകൊണ്ടുപോയ കുഞ്ഞിനെ തിരികെ അമ്മയുടെ അടുത്ത് കൊണ്ടെത്തിക്കുന്നതിനിടയിലായിരുന്നു സംഭവം.
മണിക്കൂറുകളോളം മുലപ്പാൽ ലഭിക്കാതെ ക്ഷീണാവസ്ഥയിലായിരുന്ന കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയായ രമ്യ രക്ഷകയായി എത്തുകയായിരുന്നു. കുട്ടിയുടെ ഷുഗർ ലെവൽ ഉൾപ്പെടെ അപകടകരമായ രീതിയിൽ താഴ്ന്നിരുന്നു.
കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ എംആർ രമ്യയാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. പോലീസ് തന്നെയാണ് ഔദ്യോഗിക സമൂഹമാദ്ധ്യമപേജുകളിലൂടെ മാതൃത്വത്തിന്റെ നൻമയും ഉത്തരവാദിത്വവും നിറഞ്ഞ രമ്യയുടെ പ്രവൃത്തി പുറംലോകത്തെ അറിയിച്ചത്. രമ്യയെയും കുടുംബത്തെയും പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ആദരിച്ചത്. ഇവർക്ക് കമന്റേഷൻ സർട്ടിഫിക്കേറ്റും നൽകി.
അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടാണ് പോലീസുകാരി ശുശ്രൂഷിച്ചത്. രമ്യയുടെ പ്രവൃത്തി സേനയുടെ യശസ്സ് ഉയർത്തിയെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവതി ചേവായൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്. . പരസ്പരമുള്ള തർക്കത്തെത്തുടർന്ന് അച്ഛൻ കുട്ടിയെ അമ്മയുടെ അടുക്കൽ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുമായി ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്‌ക്ക് പോയ പിതാവിനെ സുൽത്താൻ ബത്തേരി പോലീസ് കണ്ടെത്തി. മുലപ്പാൽ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പോലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് പോലീസ് സംഘത്തിനൊപ്പം എത്തിയ രമ്യ കുഞ്ഞിന് മുലപ്പാൽ നൽകിയത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…