Sister's minor daughter was molested; Accused sentenced to 48 years in prison
ഇടുക്കി: സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിൽ 48 വർഷത്തെ തടവ് ശിക്ഷ.ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷത്തിന് ശേഷം ജയിൽ മോചിതനാകാം. ആനച്ചാൽ സ്വദേശിയോട് നാൽപ്പതിനായിരം രൂപ പിഴയടക്കാനും നിർദേശിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയായിരുന്നു പീഡനം. 2021ൽ നടത്തിയ കൗൺസിലിംഗിൽ കുട്ടി വിവരം പുറത്തു പറഞ്ഞതോടെ വെള്ളത്തൂവൽ പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പുനരധിവാസത്തിന് 90,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും നിർദ്ദേശിച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ഹാജരായി.
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…