സ്ത്രീസുരക്ഷയെ ആസ്‌പദമാക്കി നടത്തിയ ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് ദാനം ഡിസംബർ 5 നു നടത്താൻ തീരുമാനിച്ചതായി ഫിലിം ചേംബർ പ്രസിഡണ്ട് ജി സുരേഷ് കുമാർ അറിയിച്ചു.. ഇന്ന് രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തി ലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വാർത്ത സമ്മേളനത്തിൽ ഡോ. ഓമനക്കുട്ടി, ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ കൺവീനർ ശ്രീ വല്ലഭൻ എന്നിവർ പങ്കെടുത്തു.
ഡിസംബർ 5നു കവടിയാർ ഉദയ പാലസ് കൺവൻഷൻ സെന്ററിൽ വൈകിട്ട് 5.30 നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ എൽ മുരുകൻ രാജീവ് ചന്ദ്രശേഖർ സുരേഷ് ഗോപി എംപി, നടൻ ടൊവിനോ തോമസ് നടി കീർത്തി സുരേഷ് എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും.

