Celebrity

ഷീ ഷോർട്ട് ഫിലിം പുരസ്കാരങ്ങൾ നൽകി: ചടങ്ങിൽ തിളങ്ങി ടോവിനോയും കീർത്തിയും: ചിത്രങ്ങൾ കാണാം

സ്ത്രീ സുരക്ഷയെ ആസ്പദമാക്കി നടത്തിയ ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻറെ അവാർഡ് ദാനം ഇന്നലെ തിരുവനന്തപുരത്ത് കവടിയാർ ഉദയ പാലസ് കൺവൻഷൻ സെന്ററിൽ നടന്നു. ജടായു രാമ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സ്ത്രീ സുരക്ഷ പ്രമേയമാക്കി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ എൽ മുരുകൻ, നടൻ ടൊവിനോ തോമസ് നടി കീർത്തി സുരേഷ് എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, നടൻ മോഹൻലാൽ തുടങ്ങിയവർ വീഡിയോ സന്ദേശങ്ങളിലൂടെ ചടങ്ങിന് ആശംസകൾ നേർന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ അറിയപ്പെടാത്ത നായകന്മാരെക്കുറിച്ച് സിനിമകളെടുക്കാൻ യുവ ചലച്ചിത്രകാരന്മാർ മുന്നോട്ടുവരണമെന്ന് കേന്ദ്രമന്ത്രി എൽ.മുരുകൻ പറഞ്ഞു.

സമൂഹത്തിൽ സ്ത്രീകളുടെ പങ്ക്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നീ വിഷയങ്ങളെ സിനിമ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുപോലെ സിനിമ പ്രചരിപ്പിക്കുന്ന മൂല്യം വളരെ പ്രധാനമാണ്. വ്യത്യസ്തമേഖലകളിൽ മികവ് തെളിയിച്ച കേരളത്തിലെ സ്ത്രീകളുടെ മഹത്തായ സംഭാവനകളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

മണിയൻപിള്ള രാജു, നടിമാരായ അംബിക, രാധ, മേനക സുരേഷ്, ജലജ, ചിപ്പി രഞ്ജിത്ത്, ഫിലിം ചേംബർ പ്രസിഡൻറ് ജി സുരേഷ്കുമാർ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം രഞ്ജിത്ത്, സെക്രട്ടറി ബി രാകേഷ്, ടെലിവിഷൻ ഫെർട്ടേണിറ്റി ചെയർമാൻ ടി ജയകുമാർ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ എക്സിക്യൂട്ടീവ് അംഗം സന്ദീപ് സേനൻ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിൽ ശ്രീ രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരുന്നു.

രാമകൾച്ചറൽ സെന്റർ നടത്തിയ പി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മത് സുന്ദർ സംവിധാനം ചെയ്ത ‘കരുവാരിയിൻ കനവുകൾക്കാണ് ഒന്നാം സമ്മാനം. ഡിറ്റൊക്സ് (സംവിധാനം അനൂപ് നാരായണൻ), ഛാത്ര സംവിധാനം (കൊണ് മാസ്റ്റർ) രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.

ശരത് സുന്ദർ തന്നെയാണ് മികച്ച സംവിധായകനും. മികച്ച നടനായി ഡോ ആനന്ദ് ശങ്കറും (ഡിറ്റൊക്സ്) നടിയായി ശിവാനി മേനോനും കരുവാരിയി കനവുകൾ തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ പ്രിയദർശനാണ് വിജയികള പ്രഖ്യാപിച്ചത് മികച്ച ഉള്ളടക്കത്തിനുള്ള സമ്മാനം യസ് എസ് ആർ സംവിധാനം ചെയ്ത റിതുയയാണ് മിൽജോ ജോണി (ചിത്രസംയോജനം അവർ സൽമാൻ ഫാരിസ്ഛായാഗ്രഹണം അവർ വിപിൻ വിൻസെൻറ് (സംഗീതം സൃഷ്ടി) എന്നിവരും അവാർഡിന് അർഹരായി.

സ്പെഷ്യൽ മെൻഷൻ അവാർഡിന് ഉദയൻ പുഞ്ചക്കരി യെല്ലോ ബട്ടൺ), എം എസ് ധ്വനി(ഉറവി.എ്വര്യ അനിൽകുമാർ കരുവാരിയിൻ കനവുകൾ), മധുരിമ മുരളി (ഒരിടത്തൊരു പെൺ ആൺകുട്ടി), ശിവൻ എന്ന് സംഗീത്. വർഷ പ്രമോദ് (ബാല), ബിജുദാസ്(ദേവി), രാജശേഖരൻ നായർ(വോയർ) സുനീഷ് നിന്നൂർ(വോയർ) എന്നിവരും അർഹരായി സംവിധായകൻ പ്രിയദർശനാണ് വിജയികളെ പ്രഖ്യാപിച്ചത്.

പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 150ൽ പരം ചിത്രങ്ങളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. മേനക, ജലജ, എം ആർ ഗോപകുമാർ, വിജി തമ്പി കിരീടം ഉണ്ണി ന്യൂസിലാന് വേണു നായർ, രാധാകൃഷ്ണൻ കലാധരൻ ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

B4 Admin

Share
Published by
B4 Admin

Recent Posts

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

8 minutes ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

15 minutes ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

23 minutes ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

1 day ago