ദില്ലി: പാകിസ്ഥാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെഹ്ബാസ് ഷരീഫിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്. ഇക്കഴിഞ്ഞ 3-ാം തീയതിയാണ് ഷെഹ്ബാസ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
Congratulations to @CMShehbaz on being sworn in as the Prime Minister of Pakistan.
— Narendra Modi (@narendramodi) March 5, 2024
സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന പാകിസ്ഥാനിൽ 201 വോട്ടുകളോടെയാണ് ഷരീഫ് ചുമതലയേറ്റത്. പാകിസ്ഥാൻ മുസ്ലീം ലീഗ് വിഭാഗം, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവരുടെ പിന്തുണയോടെയാണ് ഷെഹ്ബാസ് ഷരീഫ് വിജയിച്ചത്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പിന്തുണയോടെ സുന്നി ഇത്തിഹാദ് കൗൺസിൽ ചെയർമാൻ സാഹിബ്‌സാദ ഹമീസ് റാസ നാമനിർദ്ദേശം ചെയ്ത് ഒമർ അയൂബ് ഖാനായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ എതിരാളി.

