ഉദ്ധവ് താക്കറെ,ഏക്നാഥ് ഷിന്‍ഡെ
മുംബൈ : മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് ഉപയോഗിക്കാനുള്ള അനുമതി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചു, ഇതോടൊപ്പം പാര്‍ട്ടി ചിഹ്നമായ ‘അമ്പും വില്ലും’ ഷിൻഡെ വിഭാഗത്തിന് തന്നെ ഉപയോഗിക്കാം.തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതെ സമയം പാര്‍ട്ടിയുടെ അവകാശത്തെച്ചൊല്ലി ഷിൻഡെ വിഭാഗവും ഉദ്ധവ് വിഭാഗവും തമ്മിലുള്ള കേസ് സുപ്രീം കോടതിയില്‍ നടക്കുകയാണ്.
ഉദ്ധവ് താക്കറെ വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരിലാകും ജനവിധി തേടാനാകുക. ‘തീപ്പന്തം’ ആയിരിക്കും ഈ വിഭാഗത്തിന്റെ ചിഹ്നം.കഴിഞ്ഞ ജൂണ്‍ 22നാണ് ഏക്നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബിജെപി സഹായത്തോടെ മുഖ്യമന്ത്രിയായത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്‍ഡെയെയാണ് നിലവിൽ പിന്തുണയ്ക്കുന്നത്.
പാർട്ടിയുടെ പിളർപ്പിന് ശേഷം കഴിഞ്ഞ നവംബർ മൂന്നിന് നടന്ന മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനിടെയാണ് അമ്പും വില്ലും ചിഹ്നത്തിനായി പോരുമുറുകിയത്. യഥാർഥ ശിവസേന തങ്ങളാണെന്നും ചിഹ്നം തങ്ങളുടേതാണെന്നായിരുന്നു ഉദ്ധവ് താക്കറെ പക്ഷത്തിന്റെ അവകാശവാദം . ഇതിനെതിരെ ഷിൻഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.
ഇതോടെ ശിവസേനയുടെ ചിഹ്നം മരവിപ്പിച്ച് രണ്ടു വിഭാഗത്തിനും സ്വതന്ത്രമായ പുതിയ ചിഹ്നം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിൽ നിന്ന് വിരുദ്ധമായി ഇപ്പോഴുണ്ടായ നിലപാട് ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നൽകിയത് .
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…