Bal Thackeray
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മദിനമാണിന്ന് (Bal Thackeray Birth Anniversary). ബാലസഹബ് കേശവ് താക്കറെ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന കേശവ് താക്കറെയുടെ മകനായി 1926ൽ ജനിച്ച ബാൽ താക്കറെ, ഫ്രീ പ്രസ് ജേർണലിൽ കാർട്ടൂണിസ്റ്റായാണ് തൻറെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫ്രീ പ്രസ് ജേർണലിലും ടൈംസ് ഒഫ് ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിൻറെ കാർട്ടൂണുകൾ ജനപ്രിയമായി. 1960 ൽ സഹോദരനൊപ്പം ചേർന്നു മാർമിക് എന്ന കാർട്ടൂൺ വാരിക ആരംഭിച്ചു. താക്കറെയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ചവിട്ടുപടിയായിരുന്നു മാർമിക്. പിന്നീട് മറാത്തി ഭാഷാപത്രം ‘സാമ്‌ന’യും ഹിന്ദി പത്രം ‘ദോഫർ കാ സാമ്‌ന’യും തുടങ്ങി.
1966-ല്‍ തന്റെ നാല്പതാം വയസ്സിലാണ് ശിവസേനയ്ക്ക് ബാല്‍ താക്കറെ രൂപംനല്‍കുന്നത്. അന്നത്തെ ശിവസേനയില്‍നിന്ന് 86 ആം വയസ്സിൽ ബാല്‍താക്കറെ വിടവാങ്ങുമ്പോള്‍, 20 വര്‍ഷംകൊണ്ട് ശിവസേന മഹാരാഷ്ട്രയില്‍ നേടിയ കുതിപ്പ് ശ്രദ്ധേയമാണ്. മറാഠി ജനതയ്ക്ക് മറ്റ് ദേശീയ ജനവിഭാഗത്തില്‍നിന്ന് അവഗണന നേരിടുകയാണെന്ന വൈകാരിക മുദ്രാവാക്യമുയര്‍ത്തിയാണ് മുംബൈ കേന്ദ്രീകരിച്ച് ശിവസേനയ്ക്ക് ബാല്‍ താക്കറെ രൂപംനല്‍കിയത്.
ആത്മാഭിമാനം എന്നത് എന്താണെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവായിരുന്നു ബാൽ താക്കറെയെന്നാണ് പൊതുവിൽ അദ്ദേഹത്തെക്കുറിച്ച് എല്ലാവരും പറയുന്നത്. മഹാരാഷ്ട്രക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ അദ്ദേഹം യഥാർത്ഥ രാജ്യ സ്നേഹിയും ഹിന്ദുക്കളുടെ അഭിമാനവുമായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ആദ്യത്തെ നേതാക്കളിലൊരാളായിരുന്നു ബാൽ താക്കറെ. ഉദരരോഗവും ശ്വാസകോശ രോഗവും മൂലം 2012 നവംബർ 17 ന് ആണ് ബാൽ താക്കറെ ഈ ലോകത്തോട് വിടപറഞ്ഞത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…