Wednesday, May 15, 2024
spot_img

യുപിയിൽ ബിജെപി 300 ൽ അധികം സീറ്റ് നേടും; സമാജ് വാദി പാർട്ടിയെ കാത്തിരിക്കുന്നത് നാണംകെട്ട തോൽവിയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: യുപിയിൽ ബിജെപി 300 ൽ അധികം സീറ്റ് നേടി വീണ്ടും ഭരണത്തുടർച്ച നേടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath In UP Election Campaign). അതേസമയം സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടി നാണംകെട്ട തോൽവി നേരിടേണ്ടിവരുമെന്നും അദ്ദേഹം തുറന്നടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിൽ ഭരണവിരുദ്ധതയില്ല. അതുകൊണ്ട് തന്നെ സമാജ് വാദി പാർട്ടിയ്ക്ക് വൻ പരാജയമാകും സംസ്ഥാനത്തുണ്ടാകുക, എന്നാൽ ബിജെപിക്ക് 300 ൽ അധികം സീറ്റ് നേടാനാവും എന്ന പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ വാക്കുകൾ ഇങ്ങനെ:

“സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ടിക്കറ്റ് നൽകുന്നത് ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമാണ്. അഖിലേഷ് യാദവിന് കീഴിൽ സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം മാത്രമാണ് ഉണ്ടായിരുന്നത്. രാജ്യ ഭരണത്തിന് തുല്യമായിരുന്നു അത്. അതുകൊണ്ട് തന്നെ സ്വന്തം ആളുകളെയും അഖിലേഷ് യാദവ് മാറ്റിനിർത്തി. മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവിന് ഒരു കാഴ്ചപ്പാടുണ്ട്. സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാനാണ് അവർ ബിജെപിയിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരുമെന്നാണ് അവർ പറഞ്ഞത് എന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നത്. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപർണ യാദവ് ബിജെപിയിൽ എത്തിയത് സമാജ്‌വാദിക്ക് വൻ തിരിച്ചടിയായിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകളും നടന്നിരുന്നു.

Related Articles

Latest Articles