Cinema

ഇതിഹാസ നടൻ ശിവാജി ഗണേശന്റെ 94 -ാം ജന്മവാർഷികം ഇന്ന് ; ആഘോഷമാക്കി തമിഴകം

ശിവാജി ഗണേശന്റെ 94 -ാം ജന്മവാർഷികം ഇന്ന്.ആഘോഷമാക്കി തമിഴകം. 1928 ഒക്ടോബർ ഒന്നിനാണ് ശിവാജി ഗണേശന്റെ ജനനം. വി. ചിന്നയ്യ മൺറയാർ ഗണേശമൂർത്തി എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ‘ശിവാജി കണ്ട ഹിന്ദുരാജ്യം’ എന്ന നാടകത്തിലെ മികച്ച പ്രകടനത്തിനുശേഷമാണ് ‘ശിവാജി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

1952 ലെ പരാശക്തി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ അരങ്ങേറ്റം കുറിച്ചത്. ഇതിന്റെ തിരക്കഥ എഴുതിയത് എം. കരുണാനിധി ആയിരുന്നു. തുടർന്ന് ആയിരക്കണക്കിന് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എം.ജി.ആർ., ജെമിനി ഗണേശൻ എന്നിവർക്കൊപ്പം ശിവാജിയും ഒരു പ്രധാന താരമായി അഭിനയിച്ചു വന്നു. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999ൽ പുറത്തിറങ്ങിയ പടയപ്പ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അഞ്ച് പതിറ്റാണ്ടുകളോളം നീണ്ട തന്റെ കരിയറിൽ 300 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പാസമലർ (1961), നവരാത്രി (1964) എനീ സിനിമകളിലെ അഭിനയം ഇന്നും ആരാധകരുടെ മനസിൽ തങ്ങി നിൽക്കുന്നു. ഒൻപത് വേഷങ്ങളാണ് ‘ നവരാത്രി ‘യിൽ അദ്ദേഹം അവതരിപ്പിച്ചത്.

അഭിനേതാവ് എന്നതിലുപരി മികച്ച നർത്തകനുമായിരുന്നു ഗണേശൻ. ഭരതനാട്യം, കഥക്, മണിപ്പൂരി എന്നീ നൃത്ത രൂപങ്ങളിൽ അദ്ദേഹം പ്രാവീണ്യം നേടി. അന്താരാഷ്‌ട്ര തലത്തിലും അദ്ദേഹം പ്രശസ്തനാണ്. 1960 -ൽ വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന ചരിത്ര യുദ്ധ ചിത്രത്തിലെ കഥാപാത്രത്തിന് ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ നടനാണ് ശിവാജി ഗണേശൻ.

1962ൽ ഇന്ത്യയുടെ സാംസ്‌കാരിക പ്രതിനിധിയായി അദ്ദേഹം യുഎസ് സന്ദർശിച്ചു. അന്നത്തെ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ക്ഷണ പ്രകാരം യുഎസിൽ എത്തുന്ന ആദ്യ ഇന്ത്യൻ കലാകാരനാണ് ഗണേശൻ.
1995ൽ ഫ്രാൻസ് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന അലങ്കാരമായ ഷെവലിയർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി ലീജിയൻ ഓഫ് ഹോണർ നൽകി ആദരിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ട് അദ്ദേഹം 2001 ജൂലൈ 21ന് തന്റെ 74ആം വയസ്സിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. മൃതദേഹം പിറ്റേ ദിവസം ബസന്ത് നഗർ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാൻ അന്ന് തടിച്ചു കൂടിയത്. അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ശവസംസ്കാരങ്ങൾക്കു ശേഷം ഇത്രയും വലിയ ജനപങ്കാളിത്തം ലഭിച്ച ശവസംസ്കാര കർമ്മം ഇതാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

admin

Recent Posts

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

3 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

18 mins ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

34 mins ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

9 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

10 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

10 hours ago