Monday, December 15, 2025

‘ശിവാജി ഹിന്ദുസാമ്രാജ്യ സ്ഥാപകൻ’; ജന്മദിനം വിപുലമായി ആഘോഷിച്ച് മഹാരാഷ്ട്രയിലെ DYFIയും SFIയും; പരിഹാസവുമായി മലയാളികൾ

മുംബൈ: ഹിന്ദു സാമ്രാജ്യ സ്ഥാപകനായ ഛത്രപതി ശിവാജിയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് DYFI.ശിവാജിയുടെ ജന്മദിനത്തിൽ മഹാരാഷ്‌ട്ര DYFI ഘടകമാണ് ആഘോഷ പരിപാടികളും ചിത്ര രചനാ മത്സരങ്ങളും നടത്തിയത്. ശിവാജിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് പോസ്റ്ററുകളും ഇവർ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ മഹാരാഷ്‌ട്രയിലെ SFI യൂണിറ്റുകളും ശിവാജി ജയന്തി ആഘോഷിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തിയും ശിവാജിയെപ്പറ്റിയുള്ള ലഘുലേഖകൾ വിതരണം ചെയ്തുമാണ് ജയന്തി ആഘോഷിച്ചത്. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം ‌DYFI മഹാരാഷ്‌ട്രയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ മലയാളികൾ പരിഹാസവുമായി നിറഞ്ഞിരിക്കുകയാണ്. കേരളത്തിൽ വാരിയം കുന്നൻ സംസ്ഥാനം വിട്ടപ്പോൾ ശിവാജി, എ എ റഹീമിനെന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യവുമായാണ് മലയാളികൾ പോസ്റ്റുകൾക്ക് താഴെ കമന്റിടുന്നത്. എന്നാൽ ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ പോസ്റ്റുകൾക്ക് ഇത്രയധികം കമന്റുകൾ കിട്ടുന്നത് കണ്ട് അത്ഭുതപ്പെടുകയാണ് മഹാരാഷ്‌ട്ര DYFI

Related Articles

Latest Articles