തിരുവനന്തപുരം : പി എസ് സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റാഡിരുന്ന ശിവരഞ്ജിത്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് വിവാദമായിരുന്നു.
വളരെ കടുപ്പമേറിയ പരീക്ഷയില്‍ ആക്രമണക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമുമടക്കംകോളേജിലെ മൂന്നു വിദ്യാര്‍ഥികളാണ് മുന്നിലെത്തിയത്.
ഇതുസംബന്ധിച്ച് പി.എസ്.സി. അന്വേഷണം നടത്തുകയാണ്. 78.33 മാര്‍ക്കാണ് ഈ പരീക്ഷയില്‍ ശിവരഞ്ജിത്ത് നേടിയത്. 29.67 ആയിരുന്നു കട്ട് ഓഫ് മാര്‍ക്ക്.
സ്പോര്‍ട്സ് ക്വോട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്ത് 90 മാര്‍ക്കിന് മുകളിലാണ് ശിവരഞ്ജിതിന് ലഭിച്ചിട്ടുള്ളത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് ഇരുവരും കേസില്‍ പ്രതികളാകുന്നത്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…