Wednesday, December 31, 2025

മാധ്യമങ്ങളെയും ഏജൻസികളെയും പഴിചാരി ശിവശങ്കറിന്റെ ജ്യാമ്യാപേക്ഷ

തിരുവനന്തപുരം: മാധ്യമങ്ങളെയും ഏജൻസികളെയും പഴിചാരി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ.
ഓരോ തവണയും ചോദ്യം ചെയ്തതിന് ശേഷം തന്നെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് വളച്ചൊടിച്ച് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് എന്നും ഇത് സമൂഹത്തിൽ തന്നെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം സൃഷ്ടിക്കുന്നു എന്നും ജ്യാമ്യാപേക്ഷയിൽ പറയുന്നു.

തന്റെ 87 നും 85 നും ഇടയിൽ പ്രായമുള്ള മാതാപിതാക്കളെയും കുടുംബത്തെയും ബന്ധുക്കളെയും മാധ്യമങ്ങളുടെ തെറ്റായ പ്രചാരണങ്ങൾ ഗുരുതരമായി ബാധിക്കുന്നു എന്നും, പ്രത്യേകിച്ച് പ്രായമായ മാതാപിതാക്കൾക്ക് വലിയ ആഘാതം ആണ് ഉണ്ടാക്കുന്നത് എന്നും ജ്യാമ്യാപേക്ഷയിൽ പരാമർശിക്കുന്നു.

സ്വപ്നക്ക് പരിചയപെടുത്തിക്കൊടുത്ത ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന് പറയുന്നത് തനിക്ക് 25 വർഷത്തിലധികം പരിചയമുള്ള ഒരു വ്യക്തിയാണ് എന്നും ശിവശങ്കർ ജാമ്യഅപേക്ഷയിൽ പറയുന്നു. ഉദ്യോഗസ്ഥരും ക്ലയന്റുകളും തമ്മിലുള്ള സമഗ്രതയ്ക്ക് അദ്ദേഹം (ചാർട്ടേഡ് അക്കൗണ്ടന്റ് ) വളരെ ജനപ്രിയനാണ്. യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തുന്നതിൽ അതിശയിക്കാനില്ല എന്നും, അവരുടെ വ്യക്തിപരമായ കാര്യങ്ങൾക്കായി ഒരു പ്രൊഫഷണൽ സഹായത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആണ് ചാർട്ടേഡ് അക്കൗണ്ടന്റ്നെ പരിചയപ്പെടുത്തിയത് എന്നും അതിൽ അസ്വാഭാവികത ഒന്നും ഇല്ലന്നും ജ്യാമ്യാപേക്ഷയിൽ പറയുന്നു.

എൻഫോസ്‌മെന്റ് എടുത്ത കേസിൽ ആണ് ശിവശങ്കർ ഹർജി നൽകിയിരിക്കുന്നത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കർ എന്നാൽ എൻഫോസ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ പതിനൊന്നരക്ക് അടിയന്തിരമായി ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നിൽ അറസ്റ്റിന് സാധ്യതയെന്ന നിയമോപദേശം ലഭിച്ചതിനെതുടർന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നാണ് സൂചനകൾ.

Related Articles

Latest Articles