തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അവധി നല്‍കി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനു ജൂലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി. ഇത് അസാധാരണ നടപടിയാണെന്ന് നിയമവിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു വര്‍ഷത്തേക്കാണ് അവധി അനുവദിച്ചത്. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ വിവാദത്തിലായതിനെ തുടർന്നാണു ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. എന്‍ഐഎ ശിവശങ്കറിനെ മൂന്നു വട്ടം ചോദ്യം ചെയ്തിരുന്നു.

