Friday, December 12, 2025

തേവലക്കരയിലെ വിദ്യാർത്ഥിയുടെ ഷോക്കേറ്റുള്ള മരണം ! പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ !

കൊല്ലം: തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പ്രധാനാധ്യാപിക എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്തിറക്കി.

സ്‌കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രധാനാദ്ധ്യാപികയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ അച്ചടക്ക നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.പിന്നാലെയാണ് നടപടിയുണ്ടായത്.

ഇന്നലെ രാവിലെ ഒമ്പതേ കാലോടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുന്‍ സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു.ലൈനിന്‍ പിടിച്ചതോടെ കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.

Related Articles

Latest Articles