കൂട്ടിയിടിയിൽ കത്തിയമർന്ന വിമാനങ്ങളിൽ ഒന്ന്
ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിൽ യാത്രാവിമാനം കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ കോസ്റ്റ് ഗാർഡ് വിമാനത്തിലെ അഞ്ച് പേർ മരിച്ചു. തീ പിടിച്ച യാത്രാ വിമാനം റൺവേയിലൂടെ മുന്നോട്ടു നീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഷിന്‍ ചിറ്റോസെ വിമാനത്താവളത്തിൽ നിന്ന് ഹാനഡയിലേക്ക് വന്നിറങ്ങിയ ജെ.എ.എല്‍. 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട ഈ വിമാനത്തിലെ യാത്രക്കാരെ അതിവേഗത്തിൽ പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ മരണസംഖ്യ കുറയ്ക്കാനായി.
ജപ്പാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയതായിരുന്നു കോസ്റ്റ്ഗാർഡ് വിമാനം. റൺവേയിൽ വച്ചുണ്ടായ വിമാനങ്ങളുടെ കൂട്ടിയിടി ഗുരുതര വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉടൻതന്നെ ജപ്പാൻ വ്യോമ മന്ത്രാലയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചേക്കും
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…