തിരുവനന്തപുരം: തലസ്ഥാനത്ത് ഐടി ജീവനക്കാരി പീഡനത്തിനിരയായി. കഴക്കൂട്ടത്ത് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറിയ ആളാണ് പെൺകുട്ടിയെ അതിക്രമത്തിനിരയാക്കിയത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അക്രമി ഹോസ്റ്റല്‍മുറിയില്‍ കയറി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു. ഭയപ്പെട്ട് പോയ യുവതി രാവിലെ ഹോസ്റ്റൽ ഉടമയോട് വിവരം പറയുകയും. തുടർന്ന് ഇരുവരും ഒരുമിച്ചെത്തി കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഉപദ്രവിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് യുവതിയുടെ മൊഴി.

