Tuesday, December 16, 2025

ജമ്മു കശ്മീരിൽ പാക് പിന്തുണയുള്ള ഭീകരത തുടരുന്നത് ഞെട്ടിപ്പിക്കുന്നത് : ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് ബ്രിട്ടണോട് അഭ്യർത്ഥിച്ച് യുകെ എംപി ബോബ് ബ്ലാക്ക്മാൻ

ലണ്ടൻ : ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ . ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം യുകെ സർക്കാരിനോട് അഭ്യർത്ഥന നടത്തിയിരിക്കുകയാണ് . കുറച്ച് മാസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഞാൻ ഞെട്ടി ഇരിക്കുകയാണ് എന്ന് ആണ് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ പറഞ്ഞത് . അതിൽ 26 നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. സമാധാനം നിലനിന്നതിൽ എനിക്ക് ആശ്വാസമുണ്ട്, പക്ഷേ വെടിനിർത്തൽ ഇപ്പോഴും ദുർബലമായി തന്നെ തുടരുകയാണ് .പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ കൂടുതൽ ആഴത്തിലുള്ള സുരക്ഷാ ബന്ധങ്ങൾ തേടുമ്പോൾ, ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം നിൽക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ് എന്ന് ബോബ് ബ്ലാക്ക്മാൻ എക്‌സിൽ പങ്കിട്ട പ്രസ്താവനയിൽ പറയുന്നു . യുകെ പാർലമെന്റിൽ തന്റെ പരാമർശങ്ങൾ വിശദീകരിച്ചുകൊണ്ട് ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അദ്ദേഹം അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു . അതോടപ്പം തന്നെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടിയായ ഓപ്പറേഷൻ സിന്ദൂരും നമുക്ക് നേരിടേണ്ടിവന്നു. നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ ഞാൻ എന്റെ ദുഃഖം രേഖപ്പെടുത്തുകയാണ് . സ്ത്രീകളും കുട്ടികളും, ഹിന്ദുക്കളും, ക്രിസ്ത്യാനികളും, ഒരു നേപ്പാളി പൗരനും ഉൾപ്പെടെ 26 പേരുടെ ജീവൻ ഭീകരാക്രമണത്തിൽ നഷ്ടമായി . ഞാൻ എപ്പോഴും ഇരകളോടും , അവരുടെ കുടുംബാംഗങ്ങളുടെ ഒപ്പം ഉണ്ട് . ഞാൻ അവരോടും ഇന്ത്യയിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുതയിൽ നിലവിലുള്ള സാഹചര്യം അദ്ദേഹം സ്വാഗതം ചെയുന്നുണ്ട് . പക്ഷേ വെടിനിർത്തൽ ഇപ്പോഴും വളരെ ദുർബലമാണ് എന്നും വീണ്ടും യുദ്ധത്തിലേക്ക് മടങ്ങിയേക്കാം എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട് . തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്നതിൽ പാകിസ്ഥാന്റെ ആരോപിക്കപ്പെടുന്ന പങ്ക് എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആണ് . പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഈ ഭീകരത ജമ്മു കശ്മീരിൽ തുടരുന്നത് അതിരുകടന്നതാണ്. ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം വാക്കുകൾ ചുരുക്കി .ഇന്ത്യയുമായി ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറയുന്നു .

പാകിസ്ഥാൻ ഒരു പരാജയപ്പെട്ട രാഷ്ട്രമാണ്. നമുക്ക് പാകിസ്ഥാനിൽ ജനാധിപത്യമില്ല. പാകിസ്ഥാന്റെ ചില ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ പാകിസ്ഥാൻ സൈനിക ഭരണത്തിൻ കീഴിൽ ദുരിതമനുഭവിക്കുന്നു. അപ്പോൾ ആരാണ് ചുമതല വഹിക്കുന്നത്? ജനാധിപത്യമോ അതോ ജനറൽമാരോ? പാകിസ്ഥാനിൽ നിന്ന് പരമാധികാര ഇന്ത്യയിലേക്ക് തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് വ്യക്തമാണ്, എന്ന് ബ്ലാക്ക്മാൻ പറഞ്ഞു.ഇന്ത്യയുടെ ഒരു ഭാഗം ജമ്മു കശ്മീരിൽ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നത് അവസാനിപ്പിക്കണമെന്ന സന്ദേശം നമ്മൾ പ്രചരിപ്പിക്കേണ്ടതുണ്ട്.1947-ൽ ഉദ്ദേശിച്ചതുപോലെ ജമ്മു കശ്മീർ മുഴുവൻ ഒരു പ്രധാന സംസ്ഥാനമായി ഒന്നിപ്പിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . പാകിസ്ഥാന് അയയ്ക്കുന്ന അന്താരാഷ്ട്ര സഹായത്തിന്റെ ദുരുപയോഗത്തെക്കുറിച്ചും ബ്ലാക്ക്മാൻ ആശങ്കകൾ പാഞ്ഞുവെച്ചു .പാകിസ്ഥാനിലേക്ക് അയയ്ക്കുന്ന പണം എന്തിനാണ് ഉപയോഗിക്കുന്നത്? ഇന്ത്യയെ ആക്രമിക്കാൻ തീവ്രവാദികളെ പ്രാപ്തരാക്കുന്ന ചൈനീസ് ആയുധങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണോ അത് ഉപയോഗിക്കാൻ പാടില്ലാത്തത് എന്ന് അദ്ദേഹം പറഞ്ഞു . പാകിസ്താന് ലഭിക്കുന്ന അന്താരാഷ്ട്ര പണം പോളിയോയും മറ്റ് പകർച്ചവ്യാധികളും ഇല്ലാതാക്കുന്നതിനാണ് ഉപയോഗിക്കേണ്ടത്, അല്ലാതെ സൈനിക ആവശ്യങ്ങൾക്കായി നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനുപകരം പാകിസ്ഥാനിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനുവേണ്ടിയായിരിക്കണം എന്ന ശക്തമായ കാഴ്ചപ്പാടാണ് എനിക്കുള്ളത് എന്ന് അദ്ദേഹം പറയുന്നുണ്ട് . ബ്ലാക്ക്മാൻ ഇന്ത്യൻ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞത് ഇങ്ങനെ ആണ് ബ്രിട്ടനിലെ എല്ലാവരും ഈ തീവ്രവാദ ആക്രമണത്തിന് ഇരയായ ഇന്ത്യയിലെ ജനങ്ങൾക്ക് അനുശോചനവും പിന്തുണയും പ്രകടിപ്പിക്കുകയാണ് . ഇന്ത്യ ഇരുവർക്കും ഇടയിൽ സമാധാനവും ശാന്തിയും ആണ് ആഗ്രഹിക്കുന്നത് .ഹൗസ് ഓഫ് ലോർഡ്സ് എംപി ലോർഡ് കരൺ ബിലിമോറിയ, മുൻ എംപി ശൈലേഷ് വാര എന്നിവരുൾപ്പെടെയുള്ള മറ്റ് യുകെ എംപിമാരും ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന് എല്ലാ പാർട്ടി പിന്തുണയും പ്രകടിപ്പിക്കുകയും വ്യാപാരം, സുരക്ഷ, വിദ്യാഭ്യാസം എന്നിവയിൽ ഇന്ത്യ-യുകെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

Related Articles

Latest Articles